മനുഷ്യത്വമുള്ള കള്ളന്‍..! തട്ടിയെടുത്ത പണം അക്കൗണ്ട്‌ ബാലന്‍സ് കണ്ട് ചിരിച്ചുകൊണ്ട് തിരികെ നല്‍കുന്ന കള്ളന്‍റെ വീഡിയോ വൈറലാകുന്നു

എല്ലാ വിഭാഗങ്ങളിലും നല്ലവരുംമോശം ആളുകളും ഉണ്ടെന്ന പൊതുബോധത്തിന് ഒരു ഉദാഹരണമാണ് ഇപ്പോള്‍ ചൈനയില്‍ നിന്നും കേള്‍ക്കുന്നത്. ആരും പ്രതീക്ഷിക്കാത്ത ഒരു സംഭവം. എടിഎംല്‍ നിന്നും പണം എടുത്തുകൊണ്ടിരുന്ന സ്ത്രീയെ ഭീക്ഷണിപ്പെടുത്തി അവരുടെ പണം തട്ടിയെടുത്തു…

എല്ലാ വിഭാഗങ്ങളിലും നല്ലവരുംമോശം ആളുകളും ഉണ്ടെന്ന പൊതുബോധത്തിന് ഒരു ഉദാഹരണമാണ് ഇപ്പോള്‍ ചൈനയില്‍ നിന്നും കേള്‍ക്കുന്നത്. ആരും പ്രതീക്ഷിക്കാത്ത ഒരു സംഭവം. എടിഎംല്‍ നിന്നും പണം എടുത്തുകൊണ്ടിരുന്ന സ്ത്രീയെ ഭീക്ഷണിപ്പെടുത്തി അവരുടെ പണം തട്ടിയെടുത്തു പക്ഷെ അക്കൗണ്ട്‌ ബാലന്‍സ് കണ്ടപ്പോള്‍ ദയവു തോനി ആ പണം ചിരിച്ചുകൊണ്ട് തിരികെനല്‍കി കടന്നുപോകുന്ന കള്ളന്‍റെ വീഡിയോ ആണ് വൈറല്‍ ആയിരിക്കുന്നത്.

കത്തി കാട്ടി ഭീഷണിപ്പെടുത്തി തട്ടിയെടുത്തത് യുവതിയുടെ കയ്യിലുണ്ടായിരുന്ന 2500 യുവാൻ ആയിരുന്നു. അക്കൗണ്ടിൽ ബാക്കിയുള്ള പണം എടുക്കാൻ  ഇതിനുശേഷം ആവശ്യപ്പെട്ടു. അക്കൗണ്ട് കാലിയാണെന്നു കണ്ടതോടെ മോഷ്ടിച്ച പണം തിരികെ നൽകി. ഈ ‘മനുഷ്യത്വമുള്ള’ കള്ളന്റെ രസകരമായ പ്രവൃ‍ത്തി എല്ലാവരെയും അമ്പരപ്പിക്കുകയാണ്.

സിസിടിവി ക്യാമറയില്‍ പതിഞ്ഞ ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.  ചിലര്‍ ഇയാളെ പ്രശംസിച്ചു. പിന്നീട് ‘നല്ലവനായ കള്ളനെ സിസിടിവി ദൃശ്യങ്ങളിലൂടെ തിരിച്ചറിഞ്ഞ് പൊലീസ് അറസ്റ്റു ചെയ്തു. തെക്കൻ ചൈനയിലെ ഹെയ്‌വാനിലെ ഐസിബിസി ബാങ്കിന്റെ എടിഎമ്മിലായിരുന്നു സംഭവം നടന്നത്, വീഡിയോ ചുവടെ.

https://www.youtube.com/watch?v=5Qd08NpFuYU