മരണത്തിലും പിരിയാത്ത കൂട്ടുകാർ, ഒരു നാടിനെ മുഴുവൻ കണ്ണീരിലാഴ്ത്തി ഇവർ യാത്രയായി…

ജീവിതത്തിലെന്ന പോലെ മരണത്തിലും സൗഹൃദം അവരെ ഒരുമിച്ചു ചേർത്തു.ഒരേ സ്വപ്നം കണ്ട് ഒരേ ഒരേ ജീവിതപാതയിലൂടെ സഞ്ചരിച്ച ഒറ്റ സുഹൃത്തുക്കളായ സമറിന്റെയും ഷിബിന്റെയും മരണം നാടിനു തീരാ നൊമ്പരമായി. പിറക്കാൻ പോകുന്ന ആദ്യത്തെ കണ്മണി,…

ജീവിതത്തിലെന്ന പോലെ മരണത്തിലും സൗഹൃദം അവരെ ഒരുമിച്ചു ചേർത്തു.ഒരേ സ്വപ്നം കണ്ട് ഒരേ ഒരേ ജീവിതപാതയിലൂടെ സഞ്ചരിച്ച ഒറ്റ സുഹൃത്തുക്കളായ സമറിന്റെയും ഷിബിന്റെയും മരണം നാടിനു തീരാ നൊമ്പരമായി. പിറക്കാൻ പോകുന്ന ആദ്യത്തെ കണ്മണി, ഒരേ സ്ഥലത്തു പൂർത്തിയാകുന്ന ഒരേപോലുള്ള വീടുകളിലെ പുതിയ ജീവിതവും കാത്തിരിക്കുന്നതിനിടയിലാണ് ഈ വൻ ദുരന്ദം അവരെ തേടി എത്തി ഇരുവരുടെയും ജീവൻ എടുത്തത്.

വെള്ളിയാഴ്ച രാത്രിയാണ് വാഹനം വാങ്ങുന്നതിനായി ഇരുവരും മൂവാറ്റുപുഴയിൽ നിന്ന് കണ്ണൂരിലേക്ക് പോയത്.വാഹനത്തിന് വില പറഞ്ഞുറപ്പിച്ച് അഡ്വാൻസും കൊടുത്ത് തിരികെ വരുമ്പോഴാണ് ഇരുവരുടെയും കാർ തൃശൂർ ചങ്ങരംകുളത്ത് ലോറിയിൽ ഇടിച്ച് തകർന്നത്. ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും സമറിനും ഷിബിനും മരിച്ചിരുന്നു.കൂടെയുണ്ടായിരുന്ന ചെരുവക്കാട്ടെ ഷാജി ഗുരുതര അവസ്ഥയിൽ ആണ് ഇയാൾ ചികിത്സയിലാണ്.

വാഹന കച്ചവടക്കാരാണ് ഇരുവരും.ഇഴപിരിയാത്ത സുഹൃത്തുക്കളായ ഇരുവരും മൂവാറ്റുപുഴ ആട്ടയത്ത് തൊട്ടടുത്തായി ആരംഭിച്ച പുതിയ വീടുകളുടെ നിർമാണം പൂർത്തിയായി വരികയായിരുന്നു.രണ്ടുപേരുടെയും ഭാര്യമാർ ഗർഭിണികൾ ആയ്യിരുന്നു.ആദ്യത്തെ കണ്മണികളുമായി പുതിയ വീട്ടിൽ പ്രേവേശിക്കണമെന്നായിരുന്നു ഇരുവരുടെയും ആഗ്രഹം.വിധി കരുതിവെച്ചത് മറ്റൊന്നായിരുന്നു.രാവിലെ തൃശൂരിൽ ഉണ്ടായ വാഹനാപകടത്തിന്റെ വാർത്ത അറിഞ്ഞതോടെ സുഹൃത്തുക്കളും നാട്ടുകാരും അപകടസ്ഥലത്തേക്ക് പാഞ്ഞു.മൃതദ്ദേഹം വീട്ടിൽ എത്തിക്കുന്ന വരെ അപകട വിവരം വീട്ടിൽ അറിയിച്ചിരുന്നില്ല.അലറിക്കരഞ്ഞ ഉറ്റവരെ ആശ്വസിപ്പിക്കാൻ എത്തിയവർക്കും കരച്ചിൽ അടക്കാൻ ആയില്ല.