മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ നിന്ന് മലയാളി യുവാവ് അത്ഭുതകരമായി രക്ഷപെട്ടു..!

ദമ്മാം: സൗദിയില്‍ എഞ്ചിനീയറായ ജോലി ചെയ്യുന്ന കൊടുങ്ങല്ലൂര്‍ സ്വദേശി എ.എസ് ഷജീറിന്റെ സാംസങ് എസ് 6 എഡ്ജ് പ്ലസ് മൊബൈല്‍ ഫോണാണ് പൊട്ടിത്തെറിച്ചത്. അത്ഭുതകരമായി ആണ് യുവാവ് രക്ഷപെട്ടത്. ജുബൈലില്‍ സ്വകാര്യ കമ്പനിയില്‍  ജോലി ചെയ്യുകയാണ് ഷാജീര്‍. അസാധാരണമായ വിധത്തില്‍ ചൂടാകുന്നത്…

ദമ്മാം: സൗദിയില്‍ എഞ്ചിനീയറായ ജോലി ചെയ്യുന്ന കൊടുങ്ങല്ലൂര്‍ സ്വദേശി എ.എസ് ഷജീറിന്റെ സാംസങ് എസ് 6 എഡ്ജ് പ്ലസ് മൊബൈല്‍ ഫോണാണ് പൊട്ടിത്തെറിച്ചത്. അത്ഭുതകരമായി ആണ് യുവാവ് രക്ഷപെട്ടത്. ജുബൈലില്‍ സ്വകാര്യ കമ്പനിയില്‍  ജോലി ചെയ്യുകയാണ് ഷാജീര്‍.

അസാധാരണമായ വിധത്തില്‍ ചൂടാകുന്നത് ശ്രദ്ധയില്‍ പെട്ടത്  മുറിയില്‍ നിന്ന് പുറത്തിറങ്ങിയപ്പോഴാണ്. ഇന്റര്‍നെറ്റ് ഓണ്‍ ആയിരുന്നതിനാലാവാം എന്ന് കരുതി നെറ്റ് ഓഫ് ചെയ്തു. ഫോണിന്റെ ചൂട് പക്ഷെ കുറഞ്ഞില്ല. ശേഷം ഫോണ്‍ ഓഫ് ചെയ്ത് വെച്ചു.

ഒരു കടയില്‍ സാധനങ്ങള്‍ വാങ്ങാന്‍ കയറിയപ്പോള്‍ ഫോണ്‍ അടുത്തുണ്ടായിരുന്ന ടേബിളില്‍ വെയ്ക്കുകയായിരുന്നു. ഫോണിന് അല്‍പസമയത്തിനകം തീപിടിച്ചു. ഫോണ്‍ ഇതോടെ കടയില്‍ നിന്ന് പുറത്തേക്ക് എറിയുകയായിരുന്നു ആകെ പോംവഴി.

മുറിയില്‍ ഉറങ്ങുമ്പോഴോ വാഹനത്തിലുള്ളിലായിരുന്നപ്പോഴോ ഇത്   സംഭവിച്ചിരുന്നെങ്കില്‍ വലിയ അപകടം ഉണ്ടാകുമായിരുന്നു എന്നും ഷജീര്‍ പറയുന്നു.