മോട്ടോര്‍വാഹനവകുപ്പിന്‍റെ 24 മണിക്കൂര്‍ നീണ്ട പരിശോധന. എന്നിട്ടും കീശ നിറഞ്ഞില്ല, ഉദ്യോഗസ്ഥര്‍ അമ്പരപ്പില്‍..!

തിരുവനന്തപുരം: ശനിയാഴ്ച രാവിലെമുതല്‍ ഞായറാഴ്ച പുലര്‍ച്ചെവരെയായിരുന്നു മോട്ടോര്‍വാഹനവകുപ്പിന്‍റെ 24 മണിക്കൂര്‍ നീണ്ട പരിശോധന  നടന്നത്. 24 മണിക്കൂര്‍ വാഹനപരിശോധനയില്‍ ലഭിച്ചത് 38.26 ലക്ഷം രൂപ മാത്രമായിരുന്നു. 20 ലക്ഷം രൂപവരെ വൈകിട്ട് വരെ നടന്ന പതിവ് പരിശോധനയില്‍ ലഭിക്കാറുണ്ട്. അതുവെച്ചുള്ള താരതമ്യത്തില്‍ കൗതുകകരം 24…

തിരുവനന്തപുരം: ശനിയാഴ്ച രാവിലെമുതല്‍ ഞായറാഴ്ച പുലര്‍ച്ചെവരെയായിരുന്നു മോട്ടോര്‍വാഹനവകുപ്പിന്‍റെ 24 മണിക്കൂര്‍ നീണ്ട പരിശോധന  നടന്നത്. 24 മണിക്കൂര്‍ വാഹനപരിശോധനയില്‍ ലഭിച്ചത് 38.26 ലക്ഷം രൂപ മാത്രമായിരുന്നു. 20 ലക്ഷം രൂപവരെ വൈകിട്ട് വരെ നടന്ന പതിവ് പരിശോധനയില്‍ ലഭിക്കാറുണ്ട്.

അതുവെച്ചുള്ള താരതമ്യത്തില്‍ കൗതുകകരം 24 മണിക്കൂര്‍ പരിശോധിച്ചിട്ടും ഇത്രയും കുറവ് തുക ലഭിച്ചതെന്നതാണ്.  മോട്ടോര്‍വാഹനവകുപ്പിന്റെ മുഴുവന്‍ സംവിധാനവും നിരത്തിലിറക്കി 24 മണിക്കൂറും ഉദ്യോഗസ്ഥരെ റോഡില്‍ നിയോഗിച്ച് കൊണ്ട് പരിശോധനയ്ക്ക് ഉത്തരവിട്ടത് ട്രാന്‍സ്പോര്‍ട്ട് കമ്മിഷണറാണ്.

അമിത പ്രകാശമുള്ള ഹെഡ് ലൈറ്റ് ഉപയോഗിച്ച 1162 വാഹനങ്ങളും അമിതഭാരം കയറ്റിയ 283 വാഹനങ്ങളും 4580 കേസുകളാണ് ഈ പരിശോധനക്കിടെ എടുത്തത്. പിഴത്തുകയില്‍ കാര്യമായ വര്‍ധനയുണ്ടാകാത്തതാണ് ചര്‍ച്ചയാകുന്നത്. പിഴത്തുകയില്‍ കാര്യമായ വര്‍ധനയുണ്ടാകാത്തതാണ് ചര്‍ച്ചയാകുന്നത്.

പിഴത്തുക ഇത്രയും കുറയാന്‍ ഉദ്യോഗസ്ഥരുടെ നിസഹകരണമാണ് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്ഥലംമാറ്റപ്പട്ടികക്കെതിരേ വകുപ്പ് മന്ത്രിക്ക് ഉദ്യോഗസ്ഥര്‍ പരാതി നല്‍കിയതിന് പിന്നാലെയായിരുന്നു 4 മണിക്കൂര്‍ ഡ്യൂട്ടി.