ലോകത്തിലെ ആദ്യത്തേതും ഏറ്റവും പഴക്കം ചെന്നതുമായ ക്രിസ്തുമസ് കാര്‍ഡ്‌ കണ്ടെത്തി

നൂറ്റി അറുപത്തിയേഴ്‌ വര്ഷങ്ങള്ക്കു മുൻപായിരുന്നു ലോകത്തിലെ ആദ്യത്തെ ക്രിസ്തുമസ് കാർഡ് അയച്ചിരിക്കുന്നത്. 1843 ലാണ് ഈ കാര്ഡായച്ചിരിക്കുന്നത്. ഈ കാര്‍ഡ്‌ സ്വായത്തമാകിയത് സര്‍വന്റ് സര്‍ ഹെന്റി കോള്‍ ആണ്. ആദ്യകാലങ്ങളില്‍ ബൈബിള്‍ വചനങ്ങള്‍ ആയിരുന്നു ക്രിസ്മസ് കാര്‍ഡുകളില്‍ ഉപയോഗിച്ചിരുന്നത്. ഈ ആഘോഷരീതി…

നൂറ്റി അറുപത്തിയേഴ്‌ വര്ഷങ്ങള്ക്കു മുൻപായിരുന്നു ലോകത്തിലെ ആദ്യത്തെ ക്രിസ്തുമസ് കാർഡ് അയച്ചിരിക്കുന്നത്. 1843 ലാണ് ഈ കാര്ഡായച്ചിരിക്കുന്നത്. ഈ കാര്‍ഡ്‌ സ്വായത്തമാകിയത് സര്‍വന്റ് സര്‍ ഹെന്റി കോള്‍ ആണ്. ആദ്യകാലങ്ങളില്‍ ബൈബിള്‍ വചനങ്ങള്‍ ആയിരുന്നു ക്രിസ്മസ് കാര്‍ഡുകളില്‍ ഉപയോഗിച്ചിരുന്നത്.

ഈ ആഘോഷരീതി ഇന്ന് തികച്ചും മതേതരമായിട്ടുണ്ട്‌. നൂറ്റാണ്ടുകളോളം യേശുവിന്റെ ജനനത്തെ സൂചിപ്പിക്കുന്ന ചിത്രങ്ങളാണ്‌ കാർഡുകളിൽ പതിപ്പിച്ചിരുന്നത്‌. അത്യുന്നതങ്ങളിൽ ദൈവത്തിനു സ്തുതി; ഭൂമിയിൽ സന്മനസുള്ളവർക്ക്‌ സമാധാനം; എന്ന വാക്കാണ്‌ ക്രിസ്തുമസ്‌ കാർഡുകളിലേക്ക്‌ പടരുന്നത്‌.

എന്നാൽ ക്രിസ്തുമസ്‌ ആഘോഷത്തെ കൂടുതൽ ജനകീയമാക്കുവാൻ ഇന്ന് മതപരമായ ചിത്രങ്ങൾ ഒഴിവാക്കിയാണ്‌ ക്രിസ്തുമസ്‌ കാർഡുകൾ അണിയിക്കുന്നത്‌. മതേതരമായ ആഘോഷങ്ങൾക്കാണ്‌ ക്രിസ്തുമസ്‌ നാളുകളിൽ പ്രാമുഖ്യം. ക്രിസ്തുമത വിശ്വാസികൾ തുലോം കുറവായ ദേശങ്ങളിൽപ്പോലും ക്രിസ്തുമസ്‌ ആഘോഷങ്ങൾ നടക്കാറുണ്ട്‌.