ആശുപത്രിയില്‍ ഒളിക്യമാറവെച്ച് 1800 ഓളം സ്ത്രീകളുടെ ദ്രിശ്യങ്ങള്‍ പകര്‍ത്തി

അല്‍പമെങ്കിലും വിശ്വാസം ഉള്ള സ്ഥലങ്ങളാണ് ആശുപത്രികള്‍, പക്ഷെ ഇപ്പോള്‍ അവിടെയും സ്ത്രീകള്‍ക്ക് രക്ഷയില്ലാതായിരിക്കുകയാണ്. സ്ത്രീകള്‍ക്ക് മാത്രമായുള്ള  ആശുപത്രിയില്‍  ഒരു വര്‍ഷത്തോളമായി ഒളിക്യാമറയില്‍ പിടിച്ചത് 1800 രോഗികളുടെ ദൃശ്യങ്ങളാണത്രേ.  കാലിഫോര്‍ണിയയിലാണ് സംഭവം. രോഗികളുടെ ദൃശ്യങ്ങളും അല്ലാതെയുള്ള മെഡിക്കല്‍ നപടിക്രമങ്ങളുടെ ദൃശ്യങ്ങളുമെല്ലാം ഇവിടെയുള്ള ക്യാമറകളില്‍…

അല്‍പമെങ്കിലും വിശ്വാസം ഉള്ള സ്ഥലങ്ങളാണ് ആശുപത്രികള്‍, പക്ഷെ ഇപ്പോള്‍ അവിടെയും സ്ത്രീകള്‍ക്ക് രക്ഷയില്ലാതായിരിക്കുകയാണ്. സ്ത്രീകള്‍ക്ക് മാത്രമായുള്ള  ആശുപത്രിയില്‍  ഒരു വര്‍ഷത്തോളമായി ഒളിക്യാമറയില്‍ പിടിച്ചത് 1800 രോഗികളുടെ ദൃശ്യങ്ങളാണത്രേ.  കാലിഫോര്‍ണിയയിലാണ് സംഭവം.

രോഗികളുടെ ദൃശ്യങ്ങളും അല്ലാതെയുള്ള മെഡിക്കല്‍ നപടിക്രമങ്ങളുടെ ദൃശ്യങ്ങളുമെല്ലാം ഇവിടെയുള്ള ക്യാമറകളില്‍ റെക്കോര്‍ഡ് ചെയ്തിട്ടുണ്ട്. ഒളിക്യാമറകള്‍ സ്ഥാപിച്ചിരുന്നത് ഓപ്പറേഷന്‍ തീയറ്റര്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലാണ്.  എണ്‍പതിലധികം സ്ത്രീകളാണ് പരാതിയുമായി എത്തിയത്.

ഇങ്ങനെയൊരു തരംതാഴ്ന്ന മനസ്ഥിതി കാണിച്ച ആശുപത്രി അധികൃതര്‍ക്കെതിരെ ഉചിതമായ നടപടിയെടുക്കണമെന്നും പരാതിക്കാരായ സ്ത്രീകള്‍ പറയുന്നു. ചരിത്രത്തില്‍ തന്നെ ഇത്തരമൊരു നീചമായ കുറ്റകൃത്യം ആശുപത്രികളില്‍ നടന്നതായി അറിവില്ല.

സ്വകാര്യതയെ ഹനിക്കുന്ന ഏറ്റവും വലിയ കുറ്റകൃത്യമാണ് നടന്നിരിക്കുന്നതെന്ന് പ്രതികളുടെ വക്കീല്‍ കോടതിയില്‍ വാദിച്ചു.  സുരക്ഷാകാരണങ്ങള്‍ മാത്രമേ ഇതിന് പിന്നിലുണ്ടായിരുന്നുള്ളൂ എന്ന് ആശുപത്രി വ്യക്തമാക്കി.