വിവാഹം നടത്തിയ രണ്ടു കുട്ടികളുടെ അച്ഛനായ പൂജാരിക്കൊപ്പം വധു ഒളിച്ചോടി

മധ്യപ്രദേശിലെ ശിർനോജിൽ വിവാഹം നടത്തികൊടുത്ത പൂജാരിക്കൊപ്പം വധു ഒളിച്ചോടി. വിവാഹം നടത്താനെത്തിയ വിനോദ് മഹാരാജ എന്ന പൂജാരിക്കൊപ്പമാണ് വിവാഹത്തിന് രണ്ടു ആഴ്ചകൾക്ക് ശേഷം വധു ഇറങ്ങി പോയത്. മെയ് 7 നു വിവാഹിതയായ പെൺകുട്ടി…

മധ്യപ്രദേശിലെ ശിർനോജിൽ വിവാഹം നടത്തികൊടുത്ത പൂജാരിക്കൊപ്പം വധു ഒളിച്ചോടി. വിവാഹം നടത്താനെത്തിയ വിനോദ് മഹാരാജ എന്ന പൂജാരിക്കൊപ്പമാണ് വിവാഹത്തിന് രണ്ടു ആഴ്ചകൾക്ക് ശേഷം വധു ഇറങ്ങി പോയത്. മെയ് 7 നു വിവാഹിതയായ പെൺകുട്ടി സ്വന്തം വീട്ടിലേക്ക് വരുന്ന ചടങ്ങിന്റെ ഭാഗമായി സ്വവസതിയിലേക്ക് വന്നതായിരുന്നു യുവതി. 23 ആം തിയതി പെൺകുട്ടിയെ കാണാതായതോടെ വീട്ടുകാർ പോലീസിന് പരാതി നൽകിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടി പൂജാരിയുമായാണ് ഒളിച്ചോടിയതെന്ന വിവരം ലഭിച്ചത്.

എന്നാൽ വിവാഹിതനും രണ്ടുകുട്ടികളുടെ അച്ഛനുമായ പൂജാരിയുമായി പെൺകുട്ടി 2 വർഷത്തിൽ അധികം കാലമായി പ്രണയത്തിലായിരുന്നുവെന്നാണ് അറിയാൻ കഴിഞ്ഞ വിവരം. വിവാഹത്തിന് വീട്ടുകാർ യുവതിക്ക് നൽകിയ സ്വർണവും പണവുമായാണ് യുവതി പുജാരിക്കൊപ്പം കടന്നത്.