വൈദ്യുത ബില്‍ അതുപോലെ അടക്കുന്നവരാണോ നിങ്ങള്‍? എങ്കില്‍ ഈ അബദ്ധം പറ്റാതെ സൂക്ഷിച്ചോ

ഒരു സുഹൃത്ത്‌ തനിക്ക് പറ്റെണ്ടിയിരുന്ന അബദ്ധം ഒരു നിമിഷം ശ്രേധിച്ചപ്പോള്‍ ഒഴിവായ കാര്യം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് മറ്റുള്ളവരെ കൂടി അറിയിച്ചു ബോധാവല്‍ക്കരിക്കുകയാണ്. ശരാശരി 800 രൂപ മാത്രം കറണ്ട്  ബില്‍  കെട്ടുന്ന യുവാവിനു രാവിലെ…

ഒരു സുഹൃത്ത്‌ തനിക്ക് പറ്റെണ്ടിയിരുന്ന അബദ്ധം ഒരു നിമിഷം ശ്രേധിച്ചപ്പോള്‍ ഒഴിവായ കാര്യം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് മറ്റുള്ളവരെ കൂടി അറിയിച്ചു ബോധാവല്‍ക്കരിക്കുകയാണ്. ശരാശരി 800 രൂപ മാത്രം കറണ്ട്  ബില്‍  കെട്ടുന്ന യുവാവിനു രാവിലെ കിട്ടിയ   ബില്ലില്‍ 4862 രൂപയായിരുന്നു.

ഉടന്‍ തന്നെ കെ എസ് ഇ ബി യില്‍ ജോലി ചെയ്യുന്ന സുഹൃത്തിനെ വിളിച്ച് മീറ്റര്‍ റീഡിംഗിനെ കുറിച്ച് പഠിച്ചു. നോക്കിയപ്പോള്‍ റീഡിംഗ് എടുത്തത് തെറ്റാണ്,  239 യൂനിറ്റ് ഉപയോഗിച്ച യുവാവിനു വന്നത് 685 യൂനിറ്റ്.

ശേഷം കെ എസ് ഇ ബി യില്‍ വിളിച്ച് പരാതിയും കൊടുത്തു. പിന്നീട്  കെ എസ് ഇ ബി ഉദ്ധ്യോഗസ്ഥര്‍ എത്തി തിരുത്തി തന്ന  ബില്‍ തുകയാണ് യുവാവ് കെട്ടിയത്. നിങ്ങള്‍ ചെയ്യേണ്ടത് ഇത്ര മാത്രം മീറ്റര്‍ റീഡിംഗ് കൃത്യമാണോ എന്ന് ഉറപ്പു വരുത്തുക.

മീറ്ററിലെ ബട്ടണ്‍ പ്രസ്‌ ചെയ്യുമ്പോള്‍ ഇപ്പോഴത്തെ റീഡിംഗ് kWh എന്ന് കാണിക്കുന്നതാണ്. അല്ലാതെ kVAh എന്ന റീഡിംഗ് അല്ല. വൈദുതി ഉപഭോഗം കണക്കാക്കാന്‍ ഉപയോഗിക്കേണ്ടത് kWh റീഡിംഗ് ആണ്. റീഡിംഗ് എടുത്ത ആള്‍ kWh റീഡിംഗ് നു പകരം kVAh റീഡിംഗ് വെച്ച് ആണ് ഉപഭോഗം കണക്കാക്കിയത്.

അയാള്‍ക്ക്‌ പറ്റുന്ന പിഴവില്‍ നമ്മുടെ പണം നഷ്ടപ്പെടാതെ സൂക്ഷിക്കുക