26 വയസില്‍ 62 കാരിയുടെ ചര്‍മ്മം, ആത്മവിശ്വാസം കൊണ്ട് രോഗത്തെ തോല്‍പ്പിച്ച് മോഡലിംഗ് രംഗത്ത് അത്ഭുതമാകുന്ന യുവതി

സാറയുടെ ചര്‍മ്മം കണ്ടാല്‍ ഏതൊരാളും പറയും അവള്‍ ഒരു അറുപത്കാരിയാണെന്ന്. പടുവൃദ്ധയെ പോലെ അവളുടെ തൊലിപ്പുറത്ത് നിറയെ ചുളിവുകൾ ആണ്. പക്ഷെ തനിക്കുണ്ടായ രോഗത്തില്‍ മനം നൊന്ത് ഇരിക്കാനൊന്നും സാറ തയ്യാറായില്ല. അവള്‍ ആ രോഗത്തെ…

സാറയുടെ ചര്‍മ്മം കണ്ടാല്‍ ഏതൊരാളും പറയും അവള്‍ ഒരു അറുപത്കാരിയാണെന്ന്. പടുവൃദ്ധയെ പോലെ അവളുടെ തൊലിപ്പുറത്ത് നിറയെ ചുളിവുകൾ ആണ്. പക്ഷെ തനിക്കുണ്ടായ രോഗത്തില്‍ മനം നൊന്ത് ഇരിക്കാനൊന്നും സാറ തയ്യാറായില്ല. അവള്‍ ആ രോഗത്തെ തന്നെ ഉപയോഗിച്ച് ജീവിതത്തില്‍ മുന്നേറുകയാണ് അവളുടെ പോരാട്ട വീര്യത്തിന്റെ കഥയാണ് ഇത്.

ഡൺലോസ് സിൻഡ്രോം എന്ന രോഗമായിരുന്നു സാറയ്‌ക്ക്. കണക്റ്റിവ് ടിഷ്യു ഡിസോഡറാണിത്. പത്തു വയസ്സ് വരെ ഒരു സാധാരണ പെൺകുട്ടിയായിരുന്നു സാറ. അതിനുശേഷം ശരീരത്തിൽ വന്ന ചെറിയ മാറ്റങ്ങൾ അപൂർവ രോഗത്തിന്റെ ലക്ഷണങ്ങളായിരുന്നു.ചർമ്മത്തിലെ കൊളാജന് സംഭവിക്കുന്ന തകരാറാണ് അപൂർവമായ ഈ രോഗം. ചർമ്മം ശരീരത്തിൽ നിന്നും വേർപെട്ട് ഒരു പ്ലാസ്റ്റിക് കവർ ധരിച്ച പോലെ തോന്നിക്കും.

സമൂഹത്തെ അഭിമുഖീകരിക്കാൻ കഴിയാതെ സാറ ഓടിയൊളിച്ചു. എന്നാൽ പ്രിയപ്പെട്ട സുഹൃത്തുക്കൾ സാറയെ കൈവിടാതെ ചേർത്തുപിടിച്ചു. ആദ്യ കാലത്ത് ഗുരുതര പ്രശ്നങ്ങളൊന്നും നേരിട്ടില്ലെങ്കിലും 22, 23 വയസ്സായപ്പോൾ സാറ തന്റെ ശരീരത്തിൽ വന്ന മാറ്റങ്ങൾ ശ്രദ്ധിച്ചു തുടങ്ങി. ഇഷ്ടപ്പെട്ട വസ്ത്രങ്ങൾ ധരിക്കാൻ കഴിയാതെ വന്നു. ഷോർട്ട്സ്, ചെറിയ ടോപ്പുകൾ എല്ലാം ഉപേക്ഷിക്കാൻ നിർബന്ധിതയായി.

ജീവിതം എത്ര സുന്ദരമായിരുന്നു എന്ന് തിരിച്ചറിയുകയായിരുന്നു സാറ. അവൾ കൂടുതൽ പ്രശസ്തയായ ഒരു മോഡൽ ആകാൻ ആഗ്രഹിച്ചു. കാരണം സൗന്ദര്യത്തിന്റെ പൂർണ്ണതയെ കുറിച്ചുള്ള സമൂഹത്തിന്റെ കാഴ്ചപ്പാട് മാറേണ്ടതുണ്ടായിരുന്നു.സാറ അവളുടെ ഇടുങ്ങിയ ലോകത്തു നിന്ന് പുറത്തുവരണമെന്ന് ആഗ്രഹിച്ചു. അങ്ങനെ കൂട്ടുകാരുടെ നിർബന്ധപ്രകാരം മോഡലിങ് ചെയ്തുതുടങ്ങി.

യഥാർത്ഥ സൗന്ദര്യം. അതാണ് നമ്മൾ ആഘോഷിക്കേണ്ടത്. മറ്റാർക്കുമില്ലാത്ത ഒരു പ്രത്യേകത എനിക്കുണ്ടെന്ന് ലോകത്തെ അറിയിക്കണം.