ശത്രുക്കള്‍ക്ക് പോലും ഇങ്ങനെ സംഭവിക്കല്ലേ, അച്ഛന്‍റെ പാസ്സ്പോര്‍ട്ട്‌ അമ്മ പറ്റ്ബുക്കാക്കി, മകന്‍ പങ്കുവെച്ച വീഡിയോ

പാസ്പോര്‍ട്ടില്‍ ബന്ധുക്കളുടെ നമ്പരെഴുതി സൂക്ഷിച്ചതും വരവ് ചിലവ് കണക്കുകളും രേഖപ്പെടുത്തി വെച്ചതും അമ്മയുടെ   നിഷകളങ്കമായ പ്രവൃത്തിയായി തോനുമെങ്കിലും തിരുവനന്തപുരം സ്വദേശിയായ പക്രുവും പക്രുവിന്‍റെ കുടുംബവും ഇപ്പോള്‍ പുലിവാല് പിടിച്ചിരിക്കുകയാണ്. പാസ്പോര്‍ട്ടില്‍ എഴുതിയിട്ടിരുന്ന നമ്പരുകളിലേക്ക് കുറച്ച് ദിവസം കഴിഞ്ഞ്  തുരുതുരാ വിളി വരാന്‍ തുടങ്ങിയതോടെയാണ്, …

പാസ്പോര്‍ട്ടില്‍ ബന്ധുക്കളുടെ നമ്പരെഴുതി സൂക്ഷിച്ചതും വരവ് ചിലവ് കണക്കുകളും രേഖപ്പെടുത്തി വെച്ചതും അമ്മയുടെ   നിഷകളങ്കമായ പ്രവൃത്തിയായി തോനുമെങ്കിലും തിരുവനന്തപുരം സ്വദേശിയായ പക്രുവും പക്രുവിന്‍റെ കുടുംബവും ഇപ്പോള്‍ പുലിവാല് പിടിച്ചിരിക്കുകയാണ്.

പാസ്പോര്‍ട്ടില്‍ എഴുതിയിട്ടിരുന്ന നമ്പരുകളിലേക്ക് കുറച്ച് ദിവസം കഴിഞ്ഞ്  തുരുതുരാ വിളി വരാന്‍ തുടങ്ങിയതോടെയാണ്,  വീഡിയോ എങ്ങനെയോ വെെറലായി എന്ന് പക്രുവും കുടുംബവും മനസിലാക്കുന്നത്. അമ്മ പാസ്പോര്‍ട്ടില്‍ പകര്‍ത്തിയിരിക്കുന്ന നമ്പരുകളിലേക്ക് വിദേശത്ത് നിന്നുവരെ വിളിവരുകയാണ്.

കൂടുതലും വിളി എത്തുന്നത് സ്ത്രീകളുടെ നമ്പരിലേക്കാണ്. ശല്യം സഹിക്കാനാവാതെ എല്ലാവരും നമ്പര്‍ മാറ്റികളഞ്ഞു. ഇതിന്‍റെ സത്യാവസ്ഥ പിന്നീട് പക്രു തുറന്ന് പറയുകയും ചെയ്തു. വിളിക്കുന്നവര്‍ക്ക് സംഭവം സത്യമാണോ എന്നറിയണം.  നിഷ്കളങ്കമായ പ്രവൃത്തി ബന്ധുക്കളുമായി പങ്ക് വെച്ച് ഇത്തരമൊരു പണി കിട്ടുമെന്ന് പ്രതീക്ഷിച്ചില്ലെന്നും പക്രു പറയുന്നു.

https://www.youtube.com/watch?v=TLZvpWXSEDc

സാങ്കേതിക വിദ്യയുടെ വികാസത്തിനൊപ്പം ഇത്തരം അപകടങ്ങളെക്കുറിച്ച്‌ കൂടി ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് സൈബര്‍ സെല്‍ വ്യക്തമാക്കുന്നു. വീഡിയോകള്‍ എവിടെയൊക്കെ എത്തുമെന്നും എന്തിനൊക്കെ ഉപയോഗിക്കുമെന്നും ആര്‍ക്കും പ്രവചിക്കാനാവില്ല. സ്വകാര്യമായ വീഡിയോ ഷെയര്‍   ചെയ്യുമ്പോള്‍ സൂക്ഷികുക.