സി.ഇ.എസ് സര്‍വെ പ്രകാരം ലോകസഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് മുന്‍തൂക്കം

സി.ഇ.എസ് സര്‍വെ പ്രകാരം ലോകസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ഇടതുപക്ഷത്തിന് മുന്‍തൂക്കം. സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവരുന്നതിന് മുമ്പ് ഫെബ്രുവരി 2, 3, 4 തീയതികളില്‍ നടത്തിയ സര്‍വയുടെ ഫലമായാണ് ഇപ്പോൾ റിപ്പോർട്ടുകൾ പുറത്തുവരുന്നത്.  ശബരിമല വിഷയത്തില്‍…

സി.ഇ.എസ് സര്‍വെ പ്രകാരം ലോകസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ഇടതുപക്ഷത്തിന് മുന്‍തൂക്കം. സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവരുന്നതിന് മുമ്പ് ഫെബ്രുവരി 2, 3, 4 തീയതികളില്‍ നടത്തിയ സര്‍വയുടെ ഫലമായാണ് ഇപ്പോൾ റിപ്പോർട്ടുകൾ പുറത്തുവരുന്നത്. 

ശബരിമല വിഷയത്തില്‍ ബി.ജെ.പിക്ക് ആനുകൂല്യം നല്‍കിയ വോട്ടര്‍മാര്‍പോലും കേന്ദ്രസര്‍ക്കാരിന്റെ പ്രകടനത്തോട് അതൃപ്തി രേഖപ്പെടുത്തി. നോട്ട് നിരോധനം ഉള്‍പ്പെടെയുള്ള സാമ്പത്തിക സമീപനങ്ങളോട് വോട്ടര്‍മാര്‍ക്ക് പൊതുവെ വിയോജിപ്പാണുള്ളത്. മോദിയുടെ പ്രഭാവത്തിന് കേരളത്തില്‍ മങ്ങലേല്‍ക്കുന്നതായും സര്‍വേയില്‍ കണ്ടു. എല്‍.ഡി.എഫ് ന് 9 മുതല്‍ 12 വരെ സീറ്റുകള്‍ ലഭിക്കാം. യു.ഡി.എഫ് ന് കാണുന്നത് 8 മുതല്‍ 11 വരെ സീറ്റുകളാണ്. ബി.ജെ.പി ഇക്കുറിയും കേരളത്തില്‍ അക്കൗണ്ട് തുറക്കില്ല. എല്‍.ഡി.എഫ് ന് 40.3 ഉം യു.ഡി.എഫ് ന് 39 ഉം ശതമാനം വോട്ട് ലഭിക്കുമെന്നാണ് സര്‍വെയില്‍ വെളിപ്പെട്ടത്. ബി.ജെ.പി 15.5% വോട്ട് നേടുമെന്ന് പ്രതീക്ഷിക്കുന്നു.

പ്രളയം നേരിട്ട രീതി, വിദ്യാഭ്യാസ-ആരോഗ്യ വികസനമേഖലയിലെ സമീപനം, ന്യൂനപക്ഷ-ദുര്‍ബല വിഭാഗങ്ങളോടുള്ള നയം എന്നിവയില്‍ സംസ്ഥാന സര്‍ക്കാരിനോട് താല്പര്യം പ്രകടിപ്പിക്കുകയാണ് പൊതുവെ വോട്ടര്‍മാര്‍.