സുചിത്രയാന്റിയോട് നമ്മുടെ മക്കള്‍ കല്യാണം കഴിക്കാന്‍ പോകുന്നുവെന്ന് അമ്മ; പ്രണവ് മോഹന്‍ലാലുമായുള്ള വിവാഹ വാര്‍ത്തകളോട് ആദ്യമായി മനസ്തുറന്ന് കല്യാണി !

താരങ്ങളുടെ പ്രണയ ബന്ധങ്ങളും വിവാഹങ്ങളുമെല്ലാം ആരാധകര്‍ എപ്പോഴും ആകാംക്ഷയോടെ ഉറ്റ് നോക്കുന്ന വാര്‍ത്തകളാണ് അത് ആസ്വദിക്കാനും പ്രചരിപ്പിക്കാനും നമ്മള്‍ ഒട്ടും പിന്നിലല്ല. എന്നാല്‍ അതിന്റെ സത്യവസ്ഥ എന്തെന്നറിയാന്‍ ആരും മെനക്കെടാറില്ല എന്നതാണ് സത്യം. ഗോസിപ്പുകള്‍…

താരങ്ങളുടെ പ്രണയ ബന്ധങ്ങളും വിവാഹങ്ങളുമെല്ലാം ആരാധകര്‍ എപ്പോഴും ആകാംക്ഷയോടെ ഉറ്റ് നോക്കുന്ന വാര്‍ത്തകളാണ് അത് ആസ്വദിക്കാനും പ്രചരിപ്പിക്കാനും നമ്മള്‍ ഒട്ടും പിന്നിലല്ല. എന്നാല്‍ അതിന്റെ സത്യവസ്ഥ എന്തെന്നറിയാന്‍ ആരും മെനക്കെടാറില്ല എന്നതാണ് സത്യം. ഗോസിപ്പുകള്‍ നിറഞ്ഞ മലയാള സിനിമാലോകം ഏറ്റവും ഒടുവില്‍ ആഘോഷിച്ച വാര്‍ത്തയാണ് കല്യാണി പ്രിയദര്‍ശനും പ്രണവ് മോഹന്‍ലാലും വിവാഹിതരാകുന്നു എന്നത്.

ഈ വാര്‍ത്തയോട് ആദ്യമായി പ്രതികരിക്കുകയാണ് കല്യാണി പ്രിയദര്‍ശന്‍. വനിത മാസികയോടുള്ള കല്യാണിയുടെ പ്രതികരണം ഇങ്ങനെ. ‘ പ്രണവിന്റെ സഹോദരി വിസ്മയ ആണ് ചിത്രം കണ്ടിട്ട് അയച്ചു തരുന്നത്. ഞാന്‍ ഉടന്‍ അത് അച്ഛനും അമ്മയ്ക്കും കാണിച്ചു കൊടുത്തു. അമ്മയാണ് സുചിത്രയാന്റിയ്ക്കു അയച്ചു കൊടുക്കുന്നത്. ‘കണ്ടോ, നമ്മുടെ മക്കള്‍ കല്യാണം കഴിക്കാന്‍ പോകുന്നു’ എന്നുപറഞ്ഞ് അവര്‍ പൊട്ടിച്ചിരിക്കുകയായിരുന്നു.

അപ്പു ആര്‍ക്കും പിടികൊടുക്കില്ല. അവന്റേതു മാത്രമായ ലോകത്താണ് അവന്‍ എപ്പോഴും. ഇത്ര വലിയ സെലിബ്രിറ്റിയുടെ മകനാണ് എന്ന ചിന്തയേയില്ല. ചെരിപ്പിടാന്‍ പോലും പലപ്പോഴും മറക്കും. ‘ആദി’ കണ്ടപ്പോള്‍ എനിക്കു തോന്നിയത് അവനു വേണ്ടി ദൈവം തീരുമാനിച്ച സിനിമയാണ് അതെന്നാണ്.