സുഹൃത്തിനെ മര്‍ദിച്ചു കൂട്ടുകാരുടെ പിറന്നാള്‍ ആഘോഷം, ഒടുവില്‍ യുവാവിന് ദാരുണാന്ത്യം

കൊളജുകളിലും ഹോസ്റ്റലുകളിലുമൊക്കെ ജന്മദിന ആഘോഷം പലപ്പോഴും അതിരുകൾ കടന്നുപോകാറുണ്ട്. ‘ബർത്ത്ഡെ ബംപ്’  എന്ന പുതിയ പരുപാടി പിറന്നാളുകാരനെ കൂട്ടുകാരെല്ലാം കൂടിച്ചേർന്ന് തൂക്കിയെടുത്ത് ചെറുതായി അടിക്കുന്നതാണ് രീതിയാണ്. ഒരു വിദ്യാർഥിക്ക് കൂട്ടുകാർ ചേർന്ന് നൽകിയ ബർത്ത്ഡെ ബംപ് ഒടുവിൽ…

കൊളജുകളിലും ഹോസ്റ്റലുകളിലുമൊക്കെ ജന്മദിന ആഘോഷം പലപ്പോഴും അതിരുകൾ കടന്നുപോകാറുണ്ട്. ‘ബർത്ത്ഡെ ബംപ്’  എന്ന പുതിയ പരുപാടി പിറന്നാളുകാരനെ കൂട്ടുകാരെല്ലാം കൂടിച്ചേർന്ന് തൂക്കിയെടുത്ത് ചെറുതായി അടിക്കുന്നതാണ് രീതിയാണ്.

ഒരു വിദ്യാർഥിക്ക് കൂട്ടുകാർ ചേർന്ന് നൽകിയ ബർത്ത്ഡെ ബംപ് ഒടുവിൽ കൂട്ടുകാരന്റെ ജീവൻ നഷ്ടമാക്കിയ വാര്‍ത്തയാണ് പുറത്തുവരുന്നത്‌. യുവാവിന്റെ ജീവനെടുത്തത് കൂട്ടുകാരുടെ വാക്കില്ലാതെയുള്ള ചവിട്ടും അടിയും മൂലമാണ്.  പിറന്നാളുകാരന്റെ പാൻക്രിയാസിന്  മർദനത്തിൽ ക്ഷതമേറ്റു.

വീട്ടിലെത്തിയ വിദ്യാർഥി കടുത്ത വയറുവേദനയുണ്ടെന്ന് പറഞ്ഞു. ആശുപത്രിയിൽ പ്രവേശിച്ചപ്പോഴേക്കും ആന്തരിക രക്തസ്രാവം അമിതമായി മരണത്തിൽ കലാശിച്ചു. ക്രൂരമായ പിറന്നാളാഘോഷത്തിന്റെ വിഡിയോ പങ്കുവെച്ചിരിക്കുന്നത്  നിരവധി പേരാണ്.