സർഫ് എക്‌സലിന്റെ പരസ്യമല്ല. ഇതാണ് കേരളം.

കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയ ആകെ വൈറൽ ആയ ഒരു ചിത്രമാണിത്. സര്‍ഫ് എക്‌സല്‍ പരസ്യത്തിനോട് സാമ്യമുള്ള ഹോളി ആഘോഷത്തിന്റെ ഫോട്ടോ ആണിത്. എന്നാൽ ഇത് ആരും മുൻകൂട്ടി പ്ലാൻ ചെയ്‌തോ ഫോട്ടോ എടുക്കുവാൻ വേണ്ടി മാത്രമോ…

കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയ ആകെ വൈറൽ ആയ ഒരു ചിത്രമാണിത്. സര്‍ഫ് എക്‌സല്‍ പരസ്യത്തിനോട് സാമ്യമുള്ള ഹോളി ആഘോഷത്തിന്റെ ഫോട്ടോ ആണിത്. എന്നാൽ ഇത് ആരും മുൻകൂട്ടി പ്ലാൻ ചെയ്‌തോ ഫോട്ടോ എടുക്കുവാൻ വേണ്ടി മാത്രമോ ചെയ്ത ഒരു പ്രവർത്തി അല്ല. ക്ലാസ് കഴിഞ്ഞ ശേഷം പുത്തനത്താണി സി.പി.എ കോളജിലെ വിദ്യാര്‍ഥികള്‍ ക്യാമ്പസിനു പുറത്ത് ഹോളി ആഘോഷിച്ചുകൊണ്ടിരിക്കുകയായിരുന്നു. എല്ലാവരും പരസ്പരം മറന്ന് ആഘോഷത്തിൽ പങ്കാളികളായിക്കൊണ്ടിരിക്കുന്നു. അവർക്കടുത്തേക്ക് ആര് വന്നാലും അവർ നിറങ്ങളിൽ കുളിപ്പിച്ച് വിടും. അതാണല്ലോ ഹോളി ആഘോഷവും. അവിടെ ആഘോഷത്തിൽ യാതൊരു വേർതിരുവുകളും കാണില്ല.

എന്നാൽ കുട്ടികൾ ആഘോഷിച്ചുകൊണ്ടിരുന്നപ്പോഴാണ് വെളുത്ത ജുബ്ബയും വെള്ളത്തലപ്പാവും  ധരിച്ച വിദ്യാര്‍ഥിയെ കണ്ടത്.  നിറം പൂശാനായി അവർ അവനു നേരെ പാഞ്ഞു. ക്ലാസ് കഴിഞ്ഞു അതു വഴി വന്ന അവന്‍ പറഞ്ഞത് ‘ദയവ് ചെയ്ത് ദേഹത്താക്കരുത്, ദര്‍സിലേക്ക് പോവാനുള്ളതാണ്’. ശേഷം ആഘോഷം തുടങ്ങിയതില്‍ പിന്നെ ആര്‍ക്കും രക്ഷ കിട്ടാത്ത അവര്‍ക്കിടയിലൂടെ, അവരുടെ തന്നെ കരുതലില്‍ ദേഹത്ത് കളറൊന്നും പുരളാതെ അവൻ നടന്നു.