ഹെല്‍മെറ്റ് നല്ലതല്ലെങ്കില്‍ ഇനി രണ്ട് വര്‍ഷം തടവും

ഐ.എസ്.ഐ. ഗുണനിലവാരമില്ലാത്ത ഹെല്‍മെറ്റ് വില്‍പ്പനയും നിര്‍മാണവും ക്രിമിനല്‍ കുറ്റമാക്കി കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടും വഴിയോരങ്ങളില്‍ ഇത്തരം ഹെല്‍മെറ്റ് വില്‍പ്പന തകൃതി. ഉത്തരവ് ലംഘിച്ചാല്‍ രണ്ടുവര്‍ഷം തടവും കുറഞ്ഞത് രണ്ടുലക്ഷം രൂപ പിഴയുമാണ് ശിക്ഷ. വണ്ടിയോടിക്കുന്നവര്‍ പോലീസിനെ…

ഐ.എസ്.ഐ. ഗുണനിലവാരമില്ലാത്ത ഹെല്‍മെറ്റ് വില്‍പ്പനയും നിര്‍മാണവും ക്രിമിനല്‍ കുറ്റമാക്കി കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടും വഴിയോരങ്ങളില്‍ ഇത്തരം ഹെല്‍മെറ്റ് വില്‍പ്പന തകൃതി. ഉത്തരവ് ലംഘിച്ചാല്‍ രണ്ടുവര്‍ഷം തടവും കുറഞ്ഞത് രണ്ടുലക്ഷം രൂപ പിഴയുമാണ് ശിക്ഷ.

വണ്ടിയോടിക്കുന്നവര്‍ പോലീസിനെ ഭയന്ന് ഹെല്‍മെറ്റ് ധരിക്കാറുണ്ടെങ്കിലും പലതിനും ഐ.എസ്.ഐ. നിലവാരമില്ലാത്തതാണെന്നാണ് ആക്ഷേപം.

രാത്രിയിലും ഹെല്‍മെറ്റ് പരിശോധന നടത്തണമെന്ന് സംസ്ഥാന പോലീസ് മേധാവി സേനയ്ക്ക് നിര്‍ദേശം നല്‍കിയിരുന്നെങ്കിലും അത് പൂര്‍ണമായും നടപ്പായിട്ടില്ല.കേന്ദ്ര റോഡ് ഗതാഗത, ദേശീയപാതാ മന്ത്രാലയം രണ്ടുമാസം മുമ്ബാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്.