മലേഷ്യയില്‍ ലിയോയ്‍ക്ക് ഒരു കോടി, വിജയ് രജനികാന്തിനെ പിന്നിലാക്കുമോ?

ലിയോയുടെ ആവേശം അലതല്ലുകയാണ്.തമിഴകത്തിന്റെ ചര്‍ച്ചകളില്‍ ലിയോയാണ് ഇപ്പോള്‍. കളക്ഷനില്‍ റെക്കോര്‍ഡുകള്‍ ഏതൊക്കെയാകും വിജയ് ചിത്രം തിരുത്തുക എന്നതിന്റെ ആകാംക്ഷയിലാണ് ആരാധകര്‍. മലേഷ്യയില്‍ വിജയ്‍യുടെ ലിയോയുടെ അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗിന് അത്ഭുതകരമായ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത് എന്നാണ്…

ലിയോയുടെ ആവേശം അലതല്ലുകയാണ്.തമിഴകത്തിന്റെ ചര്‍ച്ചകളില്‍ ലിയോയാണ് ഇപ്പോള്‍. കളക്ഷനില്‍ റെക്കോര്‍ഡുകള്‍ ഏതൊക്കെയാകും വിജയ് ചിത്രം തിരുത്തുക എന്നതിന്റെ ആകാംക്ഷയിലാണ് ആരാധകര്‍. മലേഷ്യയില്‍ വിജയ്‍യുടെ ലിയോയുടെ അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗിന് അത്ഭുതകരമായ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത് എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്.ബുക്കിംഗില്‍ വെറും 12 മണിക്കൂറിനുള്ളിലെ ടിക്കറ്റ് വില്‍പനയുടെ റിപ്പോര്‍ട്ടാണ് പുറത്തായിരിക്കുന്നത്. മലേഷ്യയില്‍ വിജയ്‍യുടെ ലിയോയുടെ 25000 ടിക്കറ്റുകളാണ് വിറ്റുപോയിരിക്കുന്നത്. അസാധാരണമെന്ന് വിശേഷിപ്പിക്കാവുന്ന ഒരു തുടക്കമാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. മലേഷ്യയില്‍ റിലീസിന് മുന്നേ ഒരു കോടിക്കടുത്ത് നേടിയിരിക്കുകയാണ് എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.മലേഷ്യയില്‍ ഓപ്പണിംഗ് റെക്കോര്‍ഡ് രജനികാന്ത് ചിത്രത്തിന്റെ പേരിലാണ് ഇപ്പോഴും. രജനികാന്തിന്റെ കബാലിയാണ് തമിഴ് ചിത്രങ്ങളില്‍ കളക്ഷനില്‍ മലേഷ്യയില്‍ ഒന്നാം സ്ഥാനത്തുള്ളത്. കൂടൂതല്‍ ആരാധകര്‍ മലേഷ്യയിലുള്ളതും രജനികാന്തിനാണ്. അതിനാല്‍ വിജയ്‍യുടെ ലിയോ രജനികാന്ത് ചിത്രത്തിന്റെ റെക്കോര്‍ഡ് തിരുത്തിയാല്‍ അത് ഒരു ചരിത്ര നേട്ടമാകും.

ഗള്‍ഫിലും വിജയ്‍യുടെ ലിയോയ്‍ക്ക് അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗില്‍ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. ഗള്‍ഫില്‍ വിജയ്‍യുടെ ലിയോയുടേതായി 25300 ടിക്കറ്റുകളാണ് വിറ്റുപോയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ആകെ ഗ്രോസ് നേടിയിരിക്കുന്നത് 2.96 കോടിയാണ് എന്നും സൗത്ത്‍വുഡ് റിപ്പോര്‍ട്ട് ചെയ്യുന്നു. ആറാഴ്‍ച മുന്നേ യുകെയില്‍ അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചിരുന്നത് റെക്കോര്‍ഡ് സൃഷ്‍ടിക്കുകയും വലിയ ചര്‍ച്ചയാകുകയും ചെയ്‍തിരുന്നു. രജനികാന്തിന്റെ ജയിലറിന്റെ റെക്കോര്‍ഡുകള്‍ വിജയ് ചിത്രം തിരുത്തുമെന്നാണ് കരുതുന്നത്. ഒക്ടോബര്‍ 14നാണ് തമിഴ്‍നാട്ടില്‍ ബുക്കിംഗ് തുടങ്ങുക എന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. ഇനിയിപ്പോള്‍ എല്ലാ കണ്ണുകളും റിലീസ് കളക്ഷൻ എത്രയായിരിക്കും എന്നതിലേക്കാണ്. തമിഴ് സിനിമയിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ സിനിമയെന്ന രജനികാന്ത് ചിത്രം ജയിലറിന്റെ റെക്കോർഡ്, വരാനിരിക്കുന്ന ലിയോ മറിക്കടക്കുമോ എന്നാണ് വിജയ് ആരാധകർ ഉറ്റുനോക്കുന്ന ഒരു പ്രധാന കാര്യം.  എന്നാൽ ബോക്സ്ഓഫീസ് കളക്ഷനെ കുറിച്ച് തനിക്ക്നിക്ക് ആശങ്കയില്ല എന്നും  സിനിമ കാരണം നിർമ്മാതാവിന് നഷ്ടം സംഭവിക്കാതിരിക്കുക എന്ന കാര്യം മാത്രമാണ് ശ്രദ്ധിക്കുന്നത് എന്നുമാണ് ലോകേഷ് കനഗരാജ് പറയുന്നത്. . ത്ന്റെ സിനിമ ഇപ്പോൾ ഒരു സിനിമയെ തോൽപ്പിക്കുകയാണെങ്കിൽ അടുത്ത ആഴ്ച തന്റേത് തോൽക്കും എന്നും  കരാർ ഒപ്പിടുമ്പോൾ അതിൽ ബോക്സ്ഓഫീസ് റെക്കോർഡുകൾ മറികടക്കുമെന്ന് ഇല്ല എന്നും ലോകേഷ് കനകരാജ് പറഞ്ഞു. എന്തായാലും മില്ല്യണ്‍ കണക്കിന് കാഴ്ചക്കാരുമായി യൂട്യൂബില്‍ തരംഗമായി മാറിയ ലിയോയുടെ ട്രെയിലര്‍ ആരാധകരെ ആവേശത്തിലാഴ്ത്തിയിട്ടുണ്ട് . വിജയുടെ ഇതുവരെ കാണാത്ത അവതാരമാകും ലിയോ എന്നാണ് സംവിധായകന്‍ ലോകേഷ് എക്സിൽ പോസ്റ്റ്  ചെയ്തത്. സിനിമയുടെ ഓഡിയോ ലോഞ്ച് ക്യാന്‍സല്‍ ചെയ്തത് വലിയ ചര്‍ച്ചയായെങ്കിലും ട്രെയിലര്‍ റിലീസിന് പിന്നാലെ പ്രോമോഷണല്‍ പരിപാടികളില്‍ സംവിധായകന്‍ ലോകേഷ് കനകരാജ് സജീവമാണ്.ലിയോ വിജയുടെ കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട സിനിമയായി മാറുമെന്ന പ്രതീക്ഷയാണ് ആരാധകര്‍ വെച്ചു പുലര്‍ത്തുന്നത്. ഇതുവരെ കണ്ട വിജയ് സിനിമകളില്‍ നിന്ന് ഏറെ വ്യത്യസ്തമായിരിക്കും ലിയോ എന്ന് ഗലാട്ട പ്ലസിന് വേണ്ടി ഭരദ്വാജ് രംഗന്‍ നടത്തിയ അഭിമുഖത്തില്‍ ലോകേഷ് പറഞ്ഞു. വിജയുടെ മുന്‍ സിനിമകള്‍ പോലെ നായകന് പഞ്ച് ഡയലോഗോ, ഇന്‍ട്രോ സോങ്ങോ ഫൈറ്റ് സീനോ ലിയോയില്‍ കാണില്ല. വിജയ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ തോളിലാണ് കഥ മുഴുവന്‍. പൂര്‍ണമായും കഥയെ ഉള്‍ക്കൊണ്ടുള്ള സിനിമയാകും ലിയോ. നാല്‍പതുകളുടെ മധ്യത്തിലുള്ള ഒരു മനുഷ്യന്‍ എങ്ങനെ നടന്നു വരുന്നോ അതുപോലെയെ വിജയ് അണ്ണന്‍ ലിയോയില്‍ അഭിനയിച്ചിട്ടുള്ളു. സംസാരം പോലും അദ്ദേഹത്തിന്‍റെ ശൈലിയിലല്ല. സാധാരണ ഗതിയിൽ അദ്ദേഹത്തിന് ഒരു മാനറിസം ഉണ്ടല്ലോ. സംസാരിക്കുന്ന രീതി എടുത്താലും അതൊന്നും ഈ സിനിമയിൽ ഇല്ല. ഇതാണ് കഥ, ഈ കഥയിൽ ഇങ്ങനെ ഇരിക്കണം, മുഴുവൻ കഥയും അദ്ദേഹത്തിന്റെ തോളിലാണിരിക്കുന്നത് എന്ന് അദ്ദേഹത്തിന് അറിയാം- ലോകേഷ് പറഞ്ഞു.ലിയോ എല്‍സിയുവില്‍ ഉള്‍പ്പെടുന്ന ചിത്രമാണോ എന്ന ചോദ്യത്തിന് റിലീസിന് ശേഷം മനസിലാകും എന്ന മറുപടിയാണ് ലോകേഷ് നല്‍കിയത്.