മാധവിക്കുട്ടിയുടെ നോട്ടം ഒരു കാറ്റ് തഴുകുന്നതുപോലെ ആയിരുന്നു! തനിക്ക് മാധവികുട്ടിയോടു അടങ്ങാത്ത പ്രണയമായിരുന്നു, ജോയ് മാത്യു 

നടൻ, തിരക്കഥകൃത്, സംവിധായകൻ എന്നി നിലകളിൽ പ്രേക്ഷക മനസിൽ ഇടം പിടിച്ച താരമാണ് ജോയ് മാത്യു, ഇപ്പോൾ തനിക്ക് മാധവി കുട്ടിയോട് പ്രണയം ആയിരുന്നു എന്നുതുറന്നു പറയുകയാണ്   ഒരു അഭിമുഖത്തിലൂടെ. സിനിമയിൽ ആയാലും, ജീവിതത്തിൽ…

നടൻ, തിരക്കഥകൃത്, സംവിധായകൻ എന്നി നിലകളിൽ പ്രേക്ഷക മനസിൽ ഇടം പിടിച്ച താരമാണ് ജോയ് മാത്യു, ഇപ്പോൾ തനിക്ക് മാധവി കുട്ടിയോട് പ്രണയം ആയിരുന്നു എന്നുതുറന്നു പറയുകയാണ്   ഒരു അഭിമുഖത്തിലൂടെ. സിനിമയിൽ ആയാലും, ജീവിതത്തിൽ ആയാലും താൻ എല്ലാം  വെട്ടിത്തുറന്നു പറയുന്ന വ്യക്തിയാണ്, തനിക്ക് കോളേജ് കാലഘട്ടത്തിൽ തുടങ്ങിയ പ്രണയം ആയിരുന്നു മാധവികുട്ടിയോടു നടൻ പറയുന്നു.

ബോധി ബുക്ക് ഹൗസ്സ് നടത്തുന്ന സമയത്തു ആയിരുന്നു തനിക്ക് മാധവികുട്ടിയോടു പ്രണയം തോന്നിയത്. പുള്ളിക്കാരിയുടെ ഒരു നോട്ടം തന്നെ കാറ്റ് തഴുകുന്ന പോലെ ആയിരുന്നു, ആരാണ് ശരിക്കും അവരെ പ്രണയിക്കാത്തത്, എനിക്ക് അവരോടു സൗഹൃദം അല്ല തോന്നിയത് പകരം പ്രണയം ആയിരുന്നു. ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് നല്ല സുന്ദരിയാണ് അവർ

അവരുടെ ചിരി തന്നെ സുന്ദരമായിരുന്നു, ഞങ്ങൾ തമ്മിൽ ഒരുപാട് തമാശകൾ പറയാറുണ്ട്, എന്നാൽ ചില സമയം അവർ ഒരു അപരിചിതനെ പോലെ പെരുമാറുമായിരുന്നു, അവരെ പ്രണയിക്കാത്ത ഒരാളെയും താൻ കണ്ടട്ടില്ല ജോയ് മാത്യു പറയുന്നു.