ഷാരൂഖ് ഖാന്റേതായി പ്രേക്ഷകര്‍ കാത്തിരിക്കുന്ന ചിത്രമാണ് ‘ജവാൻ’. അറ്റ്ലി ആണ് ചിത്രത്തിന്റെ സംവിധായാകൻ . ‘ജവാന്റെ’ അപ്ഡേറ്റുകള് ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപ്പോഴിതാ ‘ജവാൻ’ എന്ന ചിത്രത്തിലെ ആദ്യ ഗാനത്തിന്റെ വിശേഷങ്ങളാണ് ചര്‍ച്ചയാകുന്നത്. ലിയോ’യില്‍ ഒരു ഗാനരംഗത്തില്‍ വിജയ്ക്കൊപ്പം നൂറ് നര്‍ത്തകര്‍ എത്തുന്നു എന്ന വാര്‍ത്ത വൈറലായിരുന്നു. ഇപ്പോഴിതാ, മറ്റൊരു വാര്‍ത്തയാണ് ബോളിവുഡില്‍ ട്രെന്‍ഡിംഗ് ആയികൊണ്ടിരിക്കുന്നത്. വിജയ്ക്കൊപ്പം നൂറ് ആണെങ്കില്‍ ഷാരൂഖ് ഖാനൊപ്പം ആയിരം നര്‍ത്തകരാണ് അണിനിരക്കുന്നത്.‘ജവാന്’ ചിത്രത്തിലാണ് ഷാരൂഖിനൊപ്പം ആയിരം നര്‍ത്തകര്‍ അണിനിരക്കുന്നത്. ‘സിന്ദ ബാന്ദ’ ഗാനത്തിന്റെ വിശേഷങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ഗാനത്തിന്റെ കൊറിയോഗ്രാഫി ഷോബിയാണ് നിര്‍വഹിച്ചിരിക്കുന്നത്. അനിരുദ്ധ് രവിചന്ദറിന്റെ സംഗീതത്തിലാണ് ഗാനം ഒരുങ്ങുന്നത്.
ഹൈദരാബ്, ബംഗ്ലൂരു, മധുര, മുംബൈ എന്നിവിടങ്ങളിലായിരുന്നു ഗാനത്തിന്റെ ചിത്രീകരണം. 15 കോടിയാണ് ഈ ഗാനത്തിന്റെ മാത്രം ബജറ്റ്. അതേസമയം, വിജയ് സേതുപതിയാണ് ചിത്രത്തില്‍ വില്ലന്‍ കഥാപാത്രമായി എത്തുക. നയന്‍താര നായികയായും എത്തുന്നു.ഷാരൂഖ് ഖാൻ ‘ജവാൻ’ എന്ന ചിത്രത്തില്‍ ഇരട്ട വേഷത്തിലാണ് എത്തുന്നത് എന്നാണ് റിപ്പോര്‍ട്ട്. ‘റോ’യിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനായ അച്ഛനും ഒരു ഗ്യാങ്സ്റ്ററായ മകനുമാണ് ഈ കഥാപാത്രങ്ങളെന്നാണ് റിപ്പോര്‍ട്ട്. ഒരു അന്വേഷണോദ്യോഗസ്ഥയായി നയന്‍താര വേഷമിടുന്ന ചിത്രം പ്രദര്‍ശനത്തിനെത്തുക സെപ്തംബര്‍ ഏഴിന് ആയിരിക്കും. റെഡ് ചില്ലീസ് എന്റര്ടെയ്ന്മെന്റിന്റെ ബാനറില്‍ ഗൗരി ഖാന് ആണ് നിര്‍മ്മാണം.സന്യ മല്‍ഹോത്ര, പ്രിയാമണി, സഞ്ജീത ഭട്ടാചാര്യ, സുനില്‍ ഗ്രോവര്‍, റിദ്ധി ദോഗ്ര, അമൃത അയ്യര്‍ തുടങ്ങിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ആയിരം കോടി കളക്ഷന്‍ നേടിയ ‘പഠാന്’ പിന്നാലെ എത്തുന്ന ‘ജവാന്’ ഷാരൂഖ് ഖാന് ഏറെ പ്രതീക്ഷയുള്ള ചിത്രമാണ്.’പഠാൻ’ ആണ് ഷാരൂഖ് ഖാന്റേതായി ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. ദീപിക പദുക്കോൺ ആയിരുന്നു നായിക. ദീപിക പദുക്കോണിന്റെ ബിക്കിനി വിവാദത്തിനിടെ ചിത്രം ബോക്സ് ഓഫീസിൽ ആയിരം കോടിയും പിന്നിട്ട് കുതിച്ചിരുന്നു. ഷാരൂഖ് ഖാന്റേതായി ‘ജവാൻ’ എന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ഇനി ആരാധകര്‍.