” നീലന് ഒരു നുള്ള് സ്നേഹം ” ; മകന്റെ ചോറൂണ് ആഘോഷമാക്കി മൈഥിലി

പാലേരിമാണിക്യം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് ചുവടുവെച്ച താരമാണ് മൈഥിലി. തുടർന്നങ്ങോട്ട് ഒട്ടനവധി ഹിറ്റ് സിനിമകളുടെ ഭാഗമാകുവാനും താരത്തിന് സാധിച്ചു. ഇടക്ക് വെച്ച് മലയാള സിനിമയിൽ നിന്നും ഇടവേള എടുത്ത താരം പിന്നീട് മാധ്യമങ്ങളിൽ…

പാലേരിമാണിക്യം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് ചുവടുവെച്ച താരമാണ് മൈഥിലി. തുടർന്നങ്ങോട്ട് ഒട്ടനവധി ഹിറ്റ് സിനിമകളുടെ ഭാഗമാകുവാനും താരത്തിന് സാധിച്ചു. ഇടക്ക് വെച്ച് മലയാള സിനിമയിൽ നിന്നും ഇടവേള എടുത്ത താരം പിന്നീട് മാധ്യമങ്ങളിൽ നിറഞ്ഞത് വിവാഹ വർത്തയുമായാണ്. വ്യവസായിയായ സമ്പത്താണ് താരത്തിന്റെ ഭർത്താവ്.

ഇരുവരുടെയും വിവാഹം ഏവരും ഏറ്റെടുക്കുകയും ചെയ്തിരുന്നു. കഴിഞ്ഞിടയ്ക്കായിരുന്നു താരത്തിന് ഒരു മകൻ ജനിച്ചത്. കുഞ്ഞിനൊപ്പമാണ് ഇപ്പോൾ താരം. നീൽ എന്നാണ് കുഞ്ഞിന്റെ പേര്. ഇന്നിപ്പോൾ നീലന്റെ ചോറൂണ് ചിത്രങ്ങളും വിഡിയോകളുമായി എത്തിയിരിക്കുകയാണ് മൈഥിലി.

വലിയ സ്വീകാര്യത തന്നെയാണ് താരം പങ്കുവെച്ച ചിത്രങ്ങൾക്കും വിഡിയോകൾക്കുമെല്ലാം ലഭിച്ചിരിക്കുന്നത്. ” നീലന് ഒരു നുള്ള് സ്നേഹം “എന്ന അടിക്കുറിപ്പോടെയാണ്‌ താരം ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. ഗുരുവായൂർ ഉണ്ണിക്കണ്ണന്റെ മുന്നിൽ വെച്ചാണ് നീലന് ചോറ് നൽകിയത്. താരത്തിന്റെ വിവാഹവും ഗുരുവായൂർ വെച്ചായിരുന്നു.