മീനിന്‍റെ തൊലി ഉപയോഗിച്ച് ട്രാന്‍സ് വുമണിന് ലൈംഗീകവയവം നിര്‍മ്മിച്ചു, ശസ്ത്രക്രിയ വിജയം

ബ്രസീലിലാണ് മജു എന്ന ട്രാന്‍സ് വുമണ്‍ ആണ് മീനിന്റെ തൊലി ഉപയോഗിച്ച് ജനനേന്ദ്രിയം ഘടന വരുത്താനുള്ള ശസ്ത്രക്രിയയ്ക്ക് ആദ്യമായി വിധേയയായത്. 1999ല്‍ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയ മജുവിന് ജനനേന്ദ്രിയത്തിന്റെ ഘടന ക്രമേണ നഷ്ടപ്പെടുകയായിരുന്നു.

പലപ്പോഴും ലിംഗമാറ്റ ശസ്ത്രക്രിയ ഇത്തരത്തിലുള്ള പ്രശ്‌നത്തിന് കാരണമാകാറുണ്ട്. ബ്രസീലിലെ ‘ഫോര്‍ട്ടാല്‍സീ’യിലുള്ള ഒരു സര്‍ജനെ കുറിച്ചറിഞ്ഞത്  ഇതിന് പരിഹാരം അന്വേഷിച്ച് നടക്കുന്ന കൂട്ടത്തിലാണ്. 23ന് മുപ്പത്തിയഞ്ചുകാരിയായ ഇവരുടെ ശസ്ത്രക്രിയ നടന്നു.

ഇതിന് വേണ്ടി ഉപയോഗിച്ചത് തിലോപ്പിയ എന്ന മീനിന്റെ ചര്‍മ്മമാണ്. ശുദ്ധീകരണ പ്രക്രിയയ്ക്ക് ശേഷം, റേഡിയേഷനിലൂടെ അണുവിമുക്തമാക്കായ മീന്‍ ചര്‍മ്മമാണ് ഉപയോഗിച്ചത്.  രണ്ട് വര്‍ഷക്കാലത്തേക്ക് വരെ ഇത്തരത്തില്‍ ശുദ്ധീകരിക്കുന്ന മീന്‍ ചര്‍മ്മം സൂക്ഷിക്കാന്‍ കഴിയും.

ഇത് ആക്രിലിക് ഉപയോഗിച്ചുണ്ടാക്കിയ യോനിയുടെ മാതൃകയില്‍ പൊതിഞ്ഞ് ബ്ലാഡറിനും മലാശയത്തിനും ഇടയിലായി വയ്ക്കും. മീനിന്റെ ചര്‍മ്മത്തില്‍ നിന്ന് പുതിയ കലകള്‍ വളരാന്‍ ആവശ്യമായ ഘടകങ്ങള്‍ മനുഷ്യശരീരം വലിച്ചെടുക്കുന്നു.  ഒരാഴ്ചയ്ക്ക് ശേഷം ബാക്കി വരുന്ന ഭാഗങ്ങള്‍ നീക്കം ചെയ്യും.