അൽഫോൺസ് പുത്രന്റെ വീട്ടുമുറ്റത്തു നിന്നും 16  പെരുമ്പാമ്പിൻ കുഞ്ഞുങ്ങളെ പിടികൂടി 

സംവിധായകൻ അൽഫോൺസ് പുത്രന്റെ വീട്ടുമുറ്റത്തു നിന്നും പതിനാറോളം പെരുമ്പാമ്പിൻ കുഞ്ഞുങ്ങളെ കണ്ടെത്തി. സംവിധായകന്റെ വീടിനു മുന്നിലൂടെ പോയ ഓട്ടോ ഡ്രൈവർ ആണ് ഈ പാമ്പിൻ കുഞ്ഞുങ്ങളെ കണ്ടത്. അതിനു തൊട്ടുപിന്നാലെ തന്നെ ഇത്  ഗേറ്റിലും,…

സംവിധായകൻ അൽഫോൺസ് പുത്രന്റെ വീട്ടുമുറ്റത്തു നിന്നും പതിനാറോളം പെരുമ്പാമ്പിൻ കുഞ്ഞുങ്ങളെ കണ്ടെത്തി. സംവിധായകന്റെ വീടിനു മുന്നിലൂടെ പോയ ഓട്ടോ ഡ്രൈവർ ആണ് ഈ പാമ്പിൻ കുഞ്ഞുങ്ങളെ കണ്ടത്. അതിനു തൊട്ടുപിന്നാലെ തന്നെ ഇത്  ഗേറ്റിലും, മുറ്റത്തെ കോവൽ വള്ളിയിലും കയറി. പാമ്പ് പിടുത്ത വിദഗ്ധൻ ഷൈൻ അവിടെ എത്തുകയും നാട്ടുകാരുടെ സഹയാത്തോടെ ചാക്കിൽ കയറ്റി വനം വകുപ്പിനെ കൈമാറുകയും ചെയ്യ്തു.

സംവിധായകന്റെ വീടിന്റെ പരിസരത്തു ജല അതോറിറ്റി ഉപേക്ഷിച്ചു പോയ രണ്ടു  പൈപ്പിനുള്ളിലും പാമ്പിൻ കുഞ്ഞുങ്ങളെ കണ്ടെത്തി, അതിൽ മുട്ടകളും ഉണ്ട്, പൈപ്പിന്റെ ഒരു വശം മണ്ണുകൊണ്ട് മൂടിയിരുന്നു. മറുഭാഗം നാട്ടുകാരിൽ ചിലർ ചില ചില്ലുകൾ വെച്ച് അടച്ചു വെക്കുകയും , അത് സുരക്ഷിതമാകുകയും ചെയ്യ്തിരുന്നു.