ചരിത്രം കുറിച്ച് പ്രണയ കഥ പറഞ്ഞ ടൈറ്റാനിക് 20 വർഷങ്ങൾക്ക് ശേഷം വീണ്ടും എത്തുന്നു ! ചരിത്രം ആവർത്തിക്കാൻ !

ലോകസിനിമയിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നായ ടൈറ്റാനിക് പുറത്തിറങ്ങി 20 വര്‍ഷം പിന്നിടുമ്ബോള്‍ രണ്ടാമതും ചിത്രം തിയറ്ററിലെത്തിക്കാനൊരുങ്ങുകയാണ് അണിയറ പ്രവര്‍ത്തകര്‍. പ്രെണയ കാവ്യം കൊണ്ട് വിജയം സൃഷ്ട്ടിച്ച ടൈറ്റാനിക് മറ്റൊരു ചരിത്രം കുറിക്കാൻ ഒരുകുകയാണ്.  ഇതിന്റെ…

titanic

ലോകസിനിമയിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നായ ടൈറ്റാനിക് പുറത്തിറങ്ങി 20 വര്‍ഷം പിന്നിടുമ്ബോള്‍ രണ്ടാമതും ചിത്രം തിയറ്ററിലെത്തിക്കാനൊരുങ്ങുകയാണ് അണിയറ പ്രവര്‍ത്തകര്‍. പ്രെണയ കാവ്യം കൊണ്ട് വിജയം സൃഷ്ട്ടിച്ച ടൈറ്റാനിക് മറ്റൊരു ചരിത്രം കുറിക്കാൻ ഒരുകുകയാണ്.  ഇതിന്റെ ഭാഗമായി നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള പുതിയ ട്രെയിലറുമിറക്കി.

ചിത്രത്തിന്റെ 20 വാര്‍ഷികാഘോഷവേളയിലാണ് ചിത്രം തിയറ്ററിലേക്കെത്തുന്നത് ആരാധകരെ ഞെട്ടിച്ച്‌ കൊണ്ട് ചിത്രത്തിന്റെ പുതിയ ടീസറും എത്തി. ദുരന്തമുഖത്തും പ്രണയത്തിന്റെ തീവ്രത ചോര്‍ന്നു പോകാതെ പ്രേക്ഷക മനം കീഴടക്കിയ നേടിയ ജാക്കും റോസും വീണ്ടും ബിഗ് സ്കീനിലേക്കെത്തുമ്ബോള്‍ ആരാധകരും ആവേശത്തിലാണ്. ലോകത്തിലെ ഏറ്റവും വലിയ കളക്ഷന്‍ നേടിയ ചിത്രങ്ങളില്‍ രണ്ടാം സ്ഥാനത്താണ് ടൈറ്റാനിക്ക്.

https://youtu.be/f720MNvOeVc

ഡോള്‍ബി അറ്റ്സ്മോസ് സാങ്കേതിക വിദ്യക്കൊപ്പം ടുഡിയിലും 3ഡിയിലും ചിത്രം പുറത്തെത്തും. ജെയിംസ് കാമറൂണ്‍ തന്നെയാണ് അണിയറയില്‍. 1912 ലെ ടൈറ്റാനിക്ക് കപ്പല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഒരുക്കിയ ചിത്രം 11 ഓസ്ക്കാര്‍ പുരസ്ക്കാരവും നേടിയിരുന്നു. ലിയോനാര്‍ഡോ ഡികാപ്രിയോ, കേറ്റ് വിന്‍സ്ലെറ്റ് എന്നിവരാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത് .1997 നവംബര്‍ 18നായിരുന്നു ചിത്രം പുറത്തിറങ്ങിയത്.