25 വര്‍ഷമായി കല്യാണം കഴിഞ്ഞിട്ട്, ”ഞാന്‍ മരിക്കുന്നതിനു മുന്‍പ് നല്ലൊരു ലൈംഗികാനുഭവം വേണമെന്നുണ്ട് ഗീതെ” തന്‍റെ സുഹൃത്തിന്റെ അവസ്ഥ കണ്ട് ഒരു സ്ത്രീ എഴുതിയ ഫേസ്ബുക്ക് പോസ്റ്റ്‌

സമൂഹത്തില്‍ സ്ത്രീ എന്നുമൊരു ഉപഭോഗ വസ്തു മാത്രമാണ്. അവളുടെ വികാരം അവള്‍ തുറന്നു പറഞ്ഞാല്‍ അവളെ മോശക്കാരിയായി ചിത്രീകരിക്കുന്ന സമൂഹമാണ് എല്ലായിടവും. തനിക്കു ലൈംഗീക അനുഭവം കിട്ടുന്നില്ല. രതി മൂര്‍ച്ചയില്‍ എത്താന്‍ കഴിയുന്നില്ല എന്നവള്‍…

സമൂഹത്തില്‍ സ്ത്രീ എന്നുമൊരു ഉപഭോഗ വസ്തു മാത്രമാണ്. അവളുടെ വികാരം അവള്‍ തുറന്നു പറഞ്ഞാല്‍ അവളെ മോശക്കാരിയായി ചിത്രീകരിക്കുന്ന സമൂഹമാണ് എല്ലായിടവും. തനിക്കു ലൈംഗീക അനുഭവം കിട്ടുന്നില്ല. രതി മൂര്‍ച്ചയില്‍ എത്താന്‍ കഴിയുന്നില്ല എന്നവള്‍ പറഞ്ഞാല്‍ പിന്നീടു അവളെ വെറുമൊരു പോക്കുകേസായി മാറ്റുന്നതാണ് സമൂഹത്തിന്‍റെ നിലപാട്.

തനിക്കു രതി മൂര്‍ച്ച ഉണ്ടാകുന്നില്ല എന്ന് പറഞ്ഞാല്‍,  ഭര്‍ത്താവടക്കം എത്രപേര്‍ അതിനെ അംഗീകരിക്കും, നാല്‍പതിലെത്തി നില്‍ക്കുന്ന സ്ത്രീ ആണെങ്കില്‍  പറയുകയും വേണ്ട. ഇരുപത്തഞ്ച് വര്‍ഷത്തെ ദാമ്പത്യത്തിനിടയില്‍ ഒരിക്കല്‍ പോലും രതിസുഖം അനുഭവിച്ചിട്ടില്ലെന്ന് പറഞ്ഞ സുഹൃത്തിനെ കുറിച്ച് അധ്യാപികയായ ഗീത തോട്ടം എഴുതിയ ഫേസ്ബുക്ക് കുറിപ്പ് ശ്രദ്ധേയമാകുന്നു.

ഭൂമിയിൽ ഏകപക്ഷീയമായ രതി പോലെ അറപ്പുളവാക്കുന്ന എന്തുണ്ട് മറ്റൊരു പീഡനം. ഇഷ്ടമില്ലാത്തയാളെ സഹിക്കാനുള്ള ബാധ്യതയായി മാറുമ്പോൾ രതി, പീഡനമായി മാറുന്നു. ഗീത തോട്ടം എഴുതിയ ഫേസ്ബുക്ക് കുറിപ്പ് ചുവടെ:-

https://www.facebook.com/geethathottam/posts/2111686682234047