‘ഉതമ’യ്ക്ക് സുവര്‍ണചകോരം! ‘നന്‍പകല്‍ നേരത്ത് മയക്കം’ ജനപ്രിയ ചിത്രം; ഐഎഫ്എഫ്‌കെ കൊടിയിറങ്ങി

27ാംമത് രാജ്യാന്തര ചലച്ചിത്ര മേള കൊടിയിറങ്ങി. മേളയില്‍ മികച്ച സിനിമയ്ക്കുളള സുവര്‍ണചകോരം ബൊളിവീയന്‍ ചിത്രം ഉതമ സ്വന്തമാക്കി. മികച്ച സംവിധായകനുള്ള രജത ചകോരം തായ്ഫും സ്വന്തമാക്കി. 20 ലക്ഷം രൂപയാണ് സുവര്‍ണ ചകോരം പുരസ്‌കാരം.…

27ാംമത് രാജ്യാന്തര ചലച്ചിത്ര മേള കൊടിയിറങ്ങി. മേളയില്‍ മികച്ച സിനിമയ്ക്കുളള സുവര്‍ണചകോരം ബൊളിവീയന്‍ ചിത്രം ഉതമ സ്വന്തമാക്കി. മികച്ച സംവിധായകനുള്ള രജത ചകോരം തായ്ഫും സ്വന്തമാക്കി. 20 ലക്ഷം രൂപയാണ് സുവര്‍ണ ചകോരം പുരസ്‌കാരം. ആലം സംവിധാനം ചെയ്ത ഫിറാസ് ഘോരി ഇന്ത്യയിലെ മികച്ച നവാഗത സംവിധായകനുള്ള രജത ചകോരവും സ്വന്തമാക്കി.

മികച്ച മലയാള സിനിമയ്ക്കുള്ള നെറ്റ്പാക് അവാര്‍ഡ് മഹേഷ് നാരായണന്റെ ‘അറിയിപ്പ്’ ന് ലഭിച്ചു. മികച്ച പ്രേക്ഷക പുരസ്‌കാരം മമ്മൂട്ടിയും ലിജോ ജോസ് പെല്ലിശ്ശേരിയുടെയും കൂട്ടുകെട്ടില്‍ പിറന്ന ‘നന്‍പകല്‍ നേരത്ത് മയക്കം’ സ്വന്തമാക്കി. ഹംഗേറിയന്‍ സംവിധായകന്‍ ബേല താര്‍ ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരവും നേടി. പത്ത് ലക്ഷംരൂപയാണ് പുരസ്‌കാരം.

മന്ത്രി വി എന്‍ വാസവനായിരുന്നു സമാപന ചടങ്ങുകള്‍ ഉദ്ഘാടനം ചെയ്തത്.
വൈകിട്ട് ആറിനാണ് സമാപന ചടങ്ങുകള്‍ ആരംഭിച്ചത്. പരിപാടിയുടെ ആമുഖ പ്രസംഗത്തിന് വേദിയിലേക്ക് ചെയര്‍മാനായ രഞ്ജിത്തിനെ ക്ഷണിച്ചപ്പോള്‍ കാണികള്‍ കൂവലോടെയായിരുന്നു വരവേറ്റത്. അത് തനിക്ക് ശീലമായെന്ന് സംവിധായകനും പറഞ്ഞു.