4 വയസ്സില്‍ സ്കിറ്റിനായി ഒന്നിച്ചു, ശേഷം ഇന്ന് ജീവിതത്തിലും

സോഷ്യല്‍ മീഡിയയില്‍ അരങ്ങേറുന്ന പത്ത് വര്‍ഷ ചലന്ജ് അതും മറികടന്നു മുന്നോട്ട് പോകുകയാണ്. ദിനംപ്രതി കൌതുകമാകുന്ന ഒരുപാട് കാഴ്ചകള്‍ കൊണ്ട്നിറയുകയാണ് സമൂഹ മാധ്യമം. ഇപ്പോള്‍ ശ്രീറാമും ആര്യശ്രീയുടെയും തമ്മിലുള്ള വിവാഹമാ ഈ  കൂട്ടത്തില്‍  പുതിയത്. അത്…

സോഷ്യല്‍ മീഡിയയില്‍ അരങ്ങേറുന്ന പത്ത് വര്‍ഷ ചലന്ജ് അതും മറികടന്നു മുന്നോട്ട് പോകുകയാണ്. ദിനംപ്രതി കൌതുകമാകുന്ന ഒരുപാട് കാഴ്ചകള്‍ കൊണ്ട്നിറയുകയാണ് സമൂഹ മാധ്യമം. ഇപ്പോള്‍ ശ്രീറാമും ആര്യശ്രീയുടെയും തമ്മിലുള്ള വിവാഹമാ ഈ  കൂട്ടത്തില്‍  പുതിയത്.

അത് 22 വർഷം മുൻപായിരുന്നു. ആ വിവാഹത്തിന്റെ തനിയാവർത്തനമാണ് ഭവാനി ക്ഷേത്രത്തിൽ കഴിഞ്ഞ ദിവസം നടന്നത് ആദ്യത്തേത് നാടകമായിരുന്നെങ്കിൽ ഇപ്പോൾ നടന്നത് യഥാർത്ഥ വിവാഹവും. ഇവർ തമ്മിൽ ശരിക്കും വിവാഹിതനാകും എന്ന് ഒരു ചിന്തയുമില്ലാത്ത പള്ളുരുത്തി സ്‌കൂളിലെ അദ്ധ്യാപകർ തന്നെയാണ് സ്‌കിറ്റിന്റെ ഭാഗമായുള്ള വിവാഹത്തിനായി ഈ കുട്ടികളുടെ കൈകൾ ചേർത്തു വച്ചത്.

അന്ന് ആ കൈകൾ ചേർക്കപ്പെട്ടെങ്കിലും ഈ കഴിഞ്ഞ ദിവസം വിവാഹം തന്നെ യാഥാർഥ്യമാവുകയായിരുന്നു. മുൻപ് ഇവർ തമ്മിൽ നടന്ന വിവാഹത്തിന്റെ കഥ ഇങ്ങിനെ. രണ്ടുപേർക്കും നാല് വയസുള്ളപ്പോഴാണ് സ്‌കൂൾ ആഘോഷവുമായി ബന്ധപ്പെട്ടു സ്‌കിറ്റ് നടക്കുന്നത്. സ്‌കിറ്റിൽ വിവാഹമുണ്ട്. സ്‌കിറ്റ് പട്ടാളക്കാരന്റെ വിവാഹം.

സ്‌കിറ്റിനായി വരനും വധുവും വേണം. ഒരു നാല് വയസുകാർ എങ്കിലും ഇതിനായി വേണം. നാല് വയസുകാരെ എങ്ങിനെ തപ്പിപ്പിടിക്കും. സ്‌കിറ്റ് സംവിധാനം ചെയ്ത അദ്ധ്യാപകൻ റഷീദ് സാർ കുട്ടികളെ അന്വേഷിക്കാൻ ഒന്നും മിനക്കെട്ടില്ല. അദ്ധ്യാപികമാരായ സന്ധ്യയുടെയും മിനിയുടെയും നാലുവയസുകാരായ കുട്ടികളെ തന്നെ വിവാഹത്തിനായി ഒരുക്കി. ഇന്നത്തെ വധൂ വരന്മാരായ ശ്രീറാമിനേയും ആര്യശ്രീയേയും ആണ് അന്ന് ഇങ്ങിനെ ഒരുക്കിയത്.

ആ വിവാഹം അങ്ങിനെ നടക്കുകയും ചെയ്തു. വിവാഹ രംഗങ്ങൾ ഇങ്ങിനെയായിരുന്നു. സ്‌കിറ്റിൽ പട്ടാളക്കാരനായത് ശ്രീറാം തന്നെ. അതീവ രസകരമായി സ്‌കിറ്റ് അരങ്ങേറി. പട്ടാളക്കാരനായ ശ്രീറാം അന്ന് പിണങ്ങി. നാല് വയസുകാരനായ ശ്രീറാം പറഞ്ഞു. ഞാൻ താലികെട്ടുന്നില്ല .. എനിക്ക് മണിയടിച്ചാ മതീ… പരിപാടി ദിവസം രാവിലെയും പട്ടാളക്കാരന്റെ ധൈര്യം ചോർന്നുപോയി. വരൻ നിലവിളിച്ചു. നാടകത്തിലെ വിവാഹം പക്ഷെ കഴിഞ്ഞു.

ടീച്ചർമാർ പക്ഷെ ആത്മമിത്രങ്ങളായിരുന്നു. അവർ പള്ളുരുത്തി സ്റ്റാഫ് റൂമിലെ ബെഞ്ചിൽ മുൻപ് ഒന്നിച്ചിരുന്നാണ് പുളിമാങ്ങ തിന്നത്. അന്നവർ ഒരേ സമയം ഗർഭിണികൾ കൂടിയായിരുന്നു. പക്ഷെ കല്യാണത്തിന്റെ കാര്യമൊക്കെ അന്നേ അവർ മറന്നിരുന്നു. പക്ഷെ കുട്ടികൾ മറന്നോ എന്ന കാര്യം അവർ ഓർത്തതുമില്ല. ആര്യ ശ്രീ ഈ വിവാഹം മറന്നോ എന്ന് അറിയില്ല. പക്ഷെ ശ്രീറാം ഈ വിവാഹം മറന്നില്ല. വർഷങ്ങൾ കഴിഞ്ഞു .

ശ്രീറാം എൻഡിഎ ടെസ്റ്റ് എഴുതി ആർമിയിൽ ക്യാപ്റ്റൻ ആയി. വധു ആര്യശ്രീ എംബിബിഎസ് കഴിഞ്ഞു ഡോക്ടറുമായി. വരന് വിവാഹാലോചനകൾ വന്നു തുടങ്ങിയപ്പോൾ വരൻ ആദ്യം വിവാഹത്തെ ഓർത്തു. വധുവായ ആര്യശ്രീയെ ഓർത്തു. പിന്നെ സമയമെടുത്തിയില്ല. ഫെയ്സ് ബുക്ക് വഴി തിരിഞ്ഞു ആര്യശ്രീയുടെ മെസ്സേജ് ബോക്‌സിൽ ഒരു സന്ദേശം പോസ്റ്റ് ചെയ്തു. നമുക്ക് ഒന്നുകൂടി വിവാഹം കഴിച്ചാലോ. ആലോചന മുറുകി.

ആര്യശ്രീയുടെ വീട്ടുകാർ പക്ഷെ വിവാഹത്തിൽ നിന്ന് പിന്നോട്ടടിച്ചു. വധുവിനെ അവർക്ക് കൊച്ചിയിൽ തന്നെ വിവാഹം കഴിച്ചു അയക്കണം. ആ രീതിയിൽ തന്നെയാണ് വധുവിന്റെ വീട്ടുകാർ ആലോചിച്ചത്. ‘അമ്മാർ തമ്മിൽ അടുപ്പമായിരുന്നതിനാൽ ഈ കാര്യം പറഞ്ഞു ബോധ്യപ്പെടുത്താൻ ഇരുവർക്കും പ്രയാസവും വരില്ലായിരുന്നു.

പക്ഷെ സംഭവം അറിഞ്ഞു ശ്രീറാം നേരിട്ട് ആര്യശ്രീയുടെ അമ്മയെ ബന്ധപ്പെട്ടു. ആ വാക്കുകൾക്ക് അത്രമാത്രം ശക്തിയുണ്ടായിരുന്നു. ഞങ്ങൾക്ക് നിരസിക്കാനും പ്രയാസമായിരുന്നു. ഒടുവിൽ ഇരുവീട്ടുകാരും യോജിച്ചു വിവാഹം തീരുമാനിക്കുകയായിരുന്നു.

വിവാഹത്തിന്റെ അതിഥികളുടെ കാര്യത്തിലും മാറ്റങ്ങൾ വന്നു. അന്ന് നാടകവേളയിൽ ഉണ്ടായിരുന്ന അദ്ധ്യാപകർ, അന്ന് അടുപ്പം നിലനിർത്തിയവർ എല്ലാവരും വിവാഹത്തിന് എത്തി. സ്‌കിറ്റ് വേളയിൽ ഇവരെ തിരഞ്ഞെടുത്ത് ഒരുക്കിയ റഷീദ് സാർ സാർ തന്നെ വിവാഹവേളയിൽ മുഖ്യാഥിതിയായി വരുകയും അന്നത്തെ കാര്യങ്ങൾ വിവാഹ വേളയിൽ അനുസ്മരിക്കുകയും ചെയ്തു വേദിയിൽ പഴയ കഥ അനുസ്മരിച്ച സാർ വധൂവരന്മാരെ ആശിർവദിക്കുകയും ചെയ്തു.

വധുവായി ആര്യശ്രീയെ തന്നെ ലഭിച്ചെങ്കിലും വരനായ ശ്രീറാമിന്റെ ഒരു നിർബന്ധം നടന്നില്ല. അന്നത്തെ അതേ നിറത്തിലെ കല്യാണസാരി വേണമെന്നായിരുന്നു ശ്രീറാമിന്റെ നിർബന്ധം. അതിനു പക്ഷെ പ്രയാസമായിരുന്നു. പകരം രണ്ടു മാസം കൊണ്ടു നെയ്ത ,ഹാൻഡ് മെയ്ഡ് എംബ്രോയ്ഡറി വർക്കുള്ള ബ്ലൗസ് വധുവിനെ അണിയിച്ച് വരൻ തൃപ്തനായി. ഒപ്പം രണ്ടാം ലോക മഹായുദ്ധകാലത്ത് പുറത്തിറങ്ങിയ ഒരു ജീപ്പ് വാങ്ങി.

ലക്ഷങ്ങൾ മുടക്കി വൃത്തിയാക്കി. വധൂവരന്മാരുടെ വിവാഹാനന്തര യാത്ര ജീപ്പിൽ നടത്തുകയും ചെയ്തു. വിവാഹം നടന്നു ഒരാഴ്ച കഴിഞ്ഞെങ്കിലും വിവാഹത്തിൽ പങ്കെടുത്തവർക്ക് ഈ വിവാഹം മറക്കാൻ കഴിഞ്ഞിട്ടില്ല. കാരണം  അവർ കണ്ടു മറന്ന അനശ്വരമായ വിവാഹമുഹൂർത്തങ്ങളിൽ ഒന്നിനാണ് ഇന്നലെ അവര്‍ സാക്ഷ്യം വരിച്ചിരുന്നതെന്ന് ഏതൊരാള്‍ക്കും അറിയാമായിരുന്നു.