50 വര്‍ഷം രഹസ്യമായി സൂക്ഷിച്ച പുസ്തകത്തിലെ വിവാദ വെളിപ്പെടുത്തല്‍, യേശു 18 വര്‍ഷം ഇന്ത്യയില്‍ താമസിച്ചിരുന്നു..!

അമേരിക്കന്‍ ചാര സംഘടന സിഐഎ  കഴിഞ്ഞ 50 വര്‍ഷത്തോളം രഹസ്യമായി സൂക്ഷിച്ച പുസ്തകം വീണ്ടും ഇറങ്ങുന്നു.  ഈ പുസ്തകത്തില്‍ ക്രിസ്തുവിന്‍റെ ജീവിതവുമായി ബന്ധപ്പെട്ട വലിയ രഹസ്യങ്ങള്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. ‘ദ ആദം ആന്‍ഡ് ഈവ് സ്‌റ്റോറി’ എന്ന പുസ്തകം എഴുതിയത്.…

അമേരിക്കന്‍ ചാര സംഘടന സിഐഎ  കഴിഞ്ഞ 50 വര്‍ഷത്തോളം രഹസ്യമായി സൂക്ഷിച്ച പുസ്തകം വീണ്ടും ഇറങ്ങുന്നു.  ഈ പുസ്തകത്തില്‍ ക്രിസ്തുവിന്‍റെ ജീവിതവുമായി ബന്ധപ്പെട്ട വലിയ രഹസ്യങ്ങള്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. ‘ദ ആദം ആന്‍ഡ് ഈവ് സ്‌റ്റോറി’ എന്ന പുസ്തകം എഴുതിയത്. മുന്‍ വ്യോമസേന ഉദ്യോഗസ്ഥര്‍ ചാന്‍ തോമസാണ്.

1966ലാണ് ഈ പുസ്തകം എഴുതിയത്. മതകഥകളെ നിരാകരിക്കുന്നതുമാണ് പുസ്തകത്തിലെ വാദങ്ങള്‍ എന്നാണ് റിപ്പോര്‍ട്ട്.   ഇതില്‍ ഗ്രന്ഥകര്‍ത്താവിന്‍റെ  വാദം കുരിശിലേറ്റി മൂന്നാം ദിനം ഈസ്റ്റര്‍ ദിനത്തില്‍ ഉയര്‍ത്തെഴുന്നേറ്റ യേശുവിനെ അന്യഗ്രഹ ജീവികളെത്തി കൊണ്ടുപോവുകയായിരുന്നു എന്നാണ്.

പറക്കുംതളികയില്‍  രണ്ട് മാലാഖമാര്‍ അദ്ദേഹത്തെ ആകാശത്തേക്ക് കൊണ്ടുപോവുകയായിരുന്നുവെന്നും തോമസ് പറയുന്നു.  ബൈബിളിലും യേശുവിന്റെ ജീവിതത്തിലെ കുറേ വര്‍ഷങ്ങളെക്കുറിച്ച് വ്യക്തമായ സൂചനകള്‍ ഇല്ല. ഈ സമയത്ത് യേശു ഇന്ത്യയില്‍ നാഗാ ഗോത്രക്കാരോടൊപ്പം 18  വര്‍ഷം താമസിക്കുകയായിരുന്നുവെന്ന് തോമസ് ചാന്‍ പറയുന്നു.

നാക്കല്‍ ക്ഷേത്രത്തില്‍ വിദ്യാര്‍ത്ഥിയായി ചേരുകയും അവിടെനിന്ന് പഠനം പൂര്‍ത്തിയാക്കുകയും ചെയ്തതായി അദ്ദേഹം അവകാശപ്പെടുന്നു. ഇവിടെനിന്ന് ബിരുദം നേടുന്നവരെ ദൈവപുത്രന്‍ എന്നാണ് വിശേഷിപ്പിക്കുന്നതെന്നും തോമസ് പറയുന്നു.   കുരിശിലേറ്റിയ യേശു അവസാനമായി പറഞ്ഞ വാക്കുകള്‍ നാഗാ ഭാഷയിലായിരുന്നുവെന്നും,   തോമസ്‌ വാദിക്കുന്നു.