അമ്മ എന്ന അത്ഭുതം..! കാറപകടത്തില്‍ കോമയിലായി, 27 വര്‍ഷങ്ങള്‍ക്ക് ശേഷം ഉണര്‍ന്നപ്പോള്‍ ആദ്യം ചോദിച്ചത് “എന്‍റെ മകന്‍ എവിടെ” എന്നാണ്

അമ്മ എന്ന സഹനത്തിന്റെ പര്യായത്തെ കുറിച്ച് ആര്‍ക്കാണ് പൂര്‍ണമായി വിവരിക്കാന്‍ കഴിയുക, ആര്‍ക്കും അത് സാധ്യമല്ല. അതിന് ഈ ലോകത്ത് ധാരാളം അറിയപ്പെട്ടതും ആരോരും അറിയാതെ പോയതുമായ ഒരു പാട് സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇപ്പോള്‍ ലോകം ചര്‍ച്ച ചെയ്യുന്നത് ഒരമ്മയുടെ സ്നേഹമാണ്, മുനീറ അബ്ദുള്ള എന്നാണ് ആ അമ്മയുടെ പേര്.

ലോകത്തിന്റെ യാതൊരു ചലനവും അറിയാതെ കഴിഞ്ഞ 27 വർഷമായി കോമയിൽ കഴിഞ്ഞ സ്ത്രീ ഉണർന്നുവെന്നതാണ്  ജർമ്മനിയിൽ നിന്ന് കഴിഞ്ഞ ദിവസം പുറത്തുവന്ന സന്തോഷകരമായ വാർത്ത. മുനീറയ്ക്ക് തലയ്ക്ക് സാരമായി പരിക്കേറ്റത്  ഒരു കാറപകടത്തിലാണ്. അവർ അങ്ങിനെ 27 വർഷമായി ഒരേ കിടപ്പിൽ കിടന്നു.

കഴിഞ്ഞ 27 വർഷമായി മകൻ ഒമർ വെബൈർ കാത്തിരുന്നത് അമ്മ എന്നെങ്കിലും കണ്ണുതുറക്കുമെന്ന പ്രതീക്ഷയിലായിരുന്നു.  നീണ്ട മൂന്ന് പതിറ്റാണ്ടോളം പ്രാർത്ഥനകളും പ്രതീക്ഷകളുമായി കാത്തിരുന്ന മകനിപ്പോൾ ആഹ്ലാദത്തിന്റെ പാരമ്യത്തിലാണ്.  അപകടത്തിൽ ഒമറിന് പരിക്കേൽക്കാതിരിക്കാൻ മുനീറ മകനെ ചുറ്റിപ്പിടിക്കുകയായിരുന്നു. അമ്മയുടെ ആ സംരക്ഷണത്തിൽ ഒമർ ഒരു ചെറിയ പരിക്ക് പോലും ഏൽക്കാതെ രക്ഷപ്പെട്ടു.

യുഎഇയിൽ കിട്ടാവുന്ന എല്ലായിടത്തും ഒമർ ഉമ്മയ്ക്ക് ചികിത്സ ലഭ്യമാക്കി. മുനീറയെ അപകടം നടന്ന ഉടനെ  ആശുപത്രിയിലെത്തിക്കാൻ സാധിച്ചില്ല. ണ്ടനിലെ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും തലച്ചോറിന് ഗുരുതരമായ പരിക്കേറ്റിരുന്നു. ഒമർ പരാതിയുമായി സൗദി രാജകുമാരൻ മുഹമ്മദ് ബിൻ സയ്‌ദിന്റെ മുൻപിൽ ചെന്നപ്പോഴായിരുന്നു  ജർമ്മനിയിലെ സ്പെഷലിസ്റ്റ് ആശുപത്രിയിലേക്ക് മുനീറയെ മാറ്റിയത്. അതായിരുന്നു വഴിത്തിരിവായത്‌.