ഫിറ്റ്നസിന് പ്രായമില്ലെന്ന് തെളിയിച്ച് 76 വയസുകാരി; അമ്പരപ്പോടെ സോഷ്യല്‍ മീഡിയ

ആരോഗ്യത്തോടെയിരിക്കാന്‍ ആഗ്രഹിക്കാത്തവരായി ആരുമുണ്ടാകില്ല. ഫിറ്റ്‌നസിന് പ്രായപരിധിയില്ലെന്ന് തെളിയിച്ച് 76കാരിയായ മോഡലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. കാനഡയില്‍ നിന്നുള്ള ജോവാന്‍ മക്ഡൊണാള്‍ഡ് തന്റെ 5 വര്‍ഷത്തെ ഫിറ്റ്നസ് യാത്രയും അതിലൂടെ ഉണ്ടായ മാറ്റവും സോഷ്യല്‍…

ആരോഗ്യത്തോടെയിരിക്കാന്‍ ആഗ്രഹിക്കാത്തവരായി ആരുമുണ്ടാകില്ല. ഫിറ്റ്‌നസിന് പ്രായപരിധിയില്ലെന്ന് തെളിയിച്ച് 76കാരിയായ മോഡലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. കാനഡയില്‍ നിന്നുള്ള ജോവാന്‍ മക്ഡൊണാള്‍ഡ് തന്റെ 5 വര്‍ഷത്തെ ഫിറ്റ്നസ് യാത്രയും അതിലൂടെ ഉണ്ടായ മാറ്റവും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. ഇതോടെയാണ് ഇവരെ കുറിച്ച് അറിയുന്നത്. അഞ്ച് വര്‍ഷം മുമ്പ്, ജോവാന് ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും വിഷാദവും ബാധിച്ചു. പടികള്‍ കയറാന്‍ പോലും കഴിഞ്ഞില്ല. ദൈനംദിന ജീവിതത്തില്‍ ചില മാറ്റങ്ങള്‍ വരുത്താനും ആരോഗ്യകരവും സന്തുഷ്ടവുമായ ജീവിതം നയിക്കാനുമുള്ള അവരുടെ തീരുമാനമാണ് 76 വയസ്സുള്ള അവരുടെ ജീവിതത്തെ മാറ്റിമറിച്ചത്.

ഇന്‍സ്റ്റാഗ്രാമില്‍ 1.6 ദശലക്ഷം ഫോളോവേഴ്സുള്ള ജോവാന്‍ തന്റെ രൂപമാറ്റത്തിന്റെ ഫോട്ടോകള്‍ പോസ്റ്റ് ചെയ്തു. നിരവധി കമന്റുകളും ലൈക്കുകളുമാണ് ഇതിന് ലഭിക്കുന്നത്. ജോവാന്റെ ഈ മാറ്റത്തിന് പ്രധാന കാരണം അവരുടെ കഠിനാധ്വാനവും വ്യായാമം ചെയ്യാനുള്ള സന്നദ്ധതയുമാണ്. ഒരു പ്രൊഫഷണല്‍ ഫിറ്റ്‌നസ് പരിശീലക കൂടിയാണ് ജോവാന്‍.

തുടങ്ങിയപ്പോള്‍ ഉണ്ടായിരുന്ന ഫിറ്റ്‌നസ് മൈന്‍ഡ്‌സെറ്റ് അല്ല എനിക്കിപ്പോള്‍. എനിക്ക് കൂടുതല്‍ ആത്മവിശ്വാസം വന്നു. ”എനിക്ക് അതേ ജീവിതശൈലി തുടരാന്‍ ആഗ്രഹമുണ്ട്,” ജോവാന്‍ തന്റെ ചിത്രത്തിനൊപ്പം പങ്കിട്ട കുറിപ്പില്‍ പറഞ്ഞു.

Joan MacDonald
https://www.instagram.com/p/CZE3sREuVmI/
CR: Joan MacDonald/Instagram

ആരോഗ്യകരമായ ജീവിതശൈലി ഉണ്ടായിരിക്കേണ്ടത് വളരെ അത്യാവശ്യമാണ്. പൊണ്ണത്തടിയുടെയും ആരോഗ്യപ്രശ്‌നങ്ങളുടെയും ഈ കാലഘട്ടത്തില്‍, ജീവിതശൈലിയില്‍ മാറ്റങ്ങള്‍ വരുത്തുകയും ഫിറ്റ്‌നസ് നിലനിര്‍ത്തുകയും ചെയ്യേണ്ടത് വളരെ പ്രധാനമാണ്. അനാവശ്യമായ അസുഖങ്ങളും ബുദ്ധിമുട്ടുകളും ഒഴിവാക്കാന്‍ ഇത് ഒരു പരിധിവരെ സഹായിക്കും.