‘എയിറ്റീസ് യൂണിയന്‍’ ഇത്തവണയില്ല!!!

മലയാളത്തിലെ എക്കാലത്തെയും പ്രിയ താരങ്ങളാണ് എണ്‍പതുകളിലെ താരങ്ങള്‍. എല്ലാ വര്‍ഷവും താരങ്ങളെല്ലാം ഒത്തുകൂടാറുണ്ട്. എയിറ്റീസ് യൂണിയന്‍ എന്ന പേരിലാണ് പ്രിയ താരങ്ങള്‍ ഒന്നിച്ചുകൂടാറുള്ളത്. താരങ്ങളുടെ കൂടിച്ചേരലുകളുടെയെല്ലാം ചിത്രങ്ങളും വീഡിയോയും സോഷ്യലിടത്ത് വൈറലാകാറുണ്ട്. അതേസമയം, ഇത്തവണ…

മലയാളത്തിലെ എക്കാലത്തെയും പ്രിയ താരങ്ങളാണ് എണ്‍പതുകളിലെ താരങ്ങള്‍. എല്ലാ വര്‍ഷവും താരങ്ങളെല്ലാം ഒത്തുകൂടാറുണ്ട്. എയിറ്റീസ് യൂണിയന്‍ എന്ന പേരിലാണ് പ്രിയ താരങ്ങള്‍ ഒന്നിച്ചുകൂടാറുള്ളത്. താരങ്ങളുടെ കൂടിച്ചേരലുകളുടെയെല്ലാം ചിത്രങ്ങളും വീഡിയോയും സോഷ്യലിടത്ത് വൈറലാകാറുണ്ട്.

അതേസമയം, ഇത്തവണ ആ കൂടിച്ചേരല്‍ ഉണ്ടാകില്ലെന്ന് അറിയിച്ചിരിക്കുകയാണ് നടി ശോഭന.
ചെന്നൈയിലെ മഴക്കെടുതി കണക്കിലെടുത്താണ് ക്ലാസ് ഓഫ് എയ്റ്റീസിന്റെ ഒത്തുചേരല്‍ ഉപേക്ഷിച്ചിരിക്കുന്നത്. ഒത്തുകൂടല്‍ ക്യാന്‍സല്‍ ചെയ്തെങ്കിലും തനിക്ക് ഷോപ്പിങ് ക്യാന്‍സല്‍ ചെയ്യാന്‍ പറ്റില്ലെന്ന് കുറിച്ചാണ് ശോഭന പോസ്റ്റ് പങ്കുവച്ചിട്ടുള്ളത്.

എണ്‍പതുകളില്‍ തെന്നിന്ത്യന്‍ സിനിമയില്‍ തിളങ്ങി നിന്ന നായികമാരുടെയും നായകന്മാരുടെയും കൂട്ടായ്മയാണ് എയ്റ്റീസ് ക്ലബ്ബ്. 2009ല്‍ സുഹാസിനിയും ലിസിയും ചേര്‍ന്നാണ് ആദ്യമായി കൂടിചേരലിന് തുടക്കം കുറിച്ചത്. നേരത്തെ തീരുമാനിച്ച പ്രകാരം ഒരേ നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിച്ചാണ് താരങ്ങളെല്ലാം എത്താറുള്ളത്.

രജനീകാന്ത്, മോഹന്‍ലാല്‍, സുഹാസിനി മണിരത്‌നം, റഹ്‌മാന്‍, രാധിക ശരത്കുമാര്‍, പൂര്‍ണിമ ഭാഗ്യരാജ്, രേവതി, ലിസി, ഖുശ്ബു സുന്ദര്‍ ശോഭന, ഭാനു ചന്ദര്‍,ശരത് കുമാര്‍,അംബിക,സുമലത, വെങ്കിടേഷ്,രമ്യ കൃഷ്ണന്‍ തുടങ്ങി താരങ്ങള്‍ ഒത്തുകൂടാറുണ്ട്.