ബാലിയിലെ കുളത്തില്‍ നീരാടി അമല പോള്‍- ചിത്രങ്ങള്‍ വൈറലാകുന്നു

മലയാളത്തില്‍ തുടങ്ങി തെന്നിന്ത്യയുടെ പ്രിയ താരമായി മാറിയയാളാണ് അമലാ പോള്‍. വ്യത്യസ്തമായ കരുത്തുറ്റ കഥാപാത്രങ്ങളിലൂടെ താരം ആരാധകരെ സ്വന്തമാക്കിയിട്ടുണ്ട്. സമൂഹമാധ്യമങ്ങളിലും സജീവമായ താരം വിവിധ ഫോട്ടോഷൂട്ടുകള്‍ പങ്കുവയ്ക്കാറുണ്ട്. യാത്രകള്‍ ഏറെ ഇഷ്ടമാണ് താരത്തിന്. സിനിമയില്‍ നിന്നും ഇടവേളകള്‍ എടുത്ത് താരം യാത്ര പോകാറുണ്ട്. യാത്ര പോകുന്നിടത്തു നിന്നും ചിത്രങ്ങളെടുത്ത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യാറുമുണ്ട് താരം.
amalapauk
ഇപ്പോഴിതാ താരം പങ്കുവെച്ച ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. ഇപ്പോഴിതാ ബാലിയില്‍ നിന്നുമുള്ള ചിത്രങ്ങളാണ് അമല പങ്കുവെച്ചിരിക്കുന്നത്. കുളത്തില്‍ നീരാടുന്ന ചിത്രങ്ങളാണ് താരം പോസ്റ്റ് ചെയ്തത്. ‘ജലത്തിന്റെ ശക്തി എനിക്ക് മാറ്റാന്‍ കഴിയാത്തത് സ്വീകരിക്കാനായി നല്‍കൂ , തീയുടെ ശക്തി ഊര്‍ജ്ജത്തിനും ധൈര്യത്തിനും ഒപ്പം എനിക്ക് കഴിയുന്ന കാര്യങ്ങള്‍ മാറ്റാനും , വ്യത്യാസം തിരിച്ചറിയാനായി വായുവിന്റെ ശക്തിയും , ഭൂമിയുടെ ശക്തി എന്റെ പാത അറിയാനും നടക്കാനുമുള്ള ശക്തിക്കായി നല്‍കു, അനുഗ്രഹിക്കൂ.. എന്നാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ച് കുറിച്ചത്.

 

View this post on Instagram

 

A post shared by Amala Paul (@amalapaul)

മമ്മൂട്ടി ചിത്രം ക്രിസ്റ്റഫര്‍ ആണ് അമലാപോളിന്റേതായി അവസാനം ഇറങ്ങിയത്. അമല പോള്‍ നായികയായി റിലീസ് ചെയ്യാനിരിക്കുന്ന ചിത്രം ‘അതോ അന്ത പറവൈ പോല’ ആണ്. അഡ്വഞ്ചര്‍ ത്രില്ലര്‍ സംവിധാനം ചെയ്യുന്നത് വിനോദ് കെആര്‍ ആണ്.