സിറ്റാഡലിനായി സാമന്ത ബോക്സിംഗ് പരിശീലിക്കുന്നു; വീഡിയോ കാണാം

അഭിനയ രംഗത്തേക്ക് ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുകയാണ് തെന്നിന്ത്യൻ താര സുന്ദരി സാമന്ത റൂത്ത് പ്രഭു.റുസ്സോ ബ്രദേഴ്സ് സിറ്റാഡലിൽ എന്ന വെബ് സീരിസിലൂടെയാണ് സാമന്ത തിരിച്ചുവരവിന് ഒരുങ്ങുന്നത്. മയോസിറ്റിസ് എന്ന രോഗാവസ്ഥയുമായി പോരാടുമ്പോഴും, പ്രചോദനാത്മകമായ തന്റെ ഫിറ്റ്‌നസ് വീഡിയോകൾ സമാന്ത ആരാധകരുമായി പങ്കിടാറുണ്ട് ഏറെ. വെല്ലുവിളി നിറഞ്ഞ ഈ പ്രോജക്ടിനോട് നീതി പുലർത്താൻ താരം ബോക്‌സിംഗ് പരിശിനലത്തിലാണ്.

നൈനിറ്റാളിലെ തന്റെ ബോക്‌സിംഗ് സെഷനിൽ നിന്നുള്ള ഒരു വീഡിയോ കഴിഞ്ഞ ദിവസം സാം പങ്കിട്ടിരുന്നു. താപനില 8 ഡിഗ്രി സെൽഷ്യസായിരുന്ന സമയത്ത് യാനിക് ബെന്നിനൊപ്പം പരിശീലനം നടത്തിയത്. അഭിനയത്തോടുള്ള തന്റെ അർപ്പണബോധത്തിന് ശക്തമായ തെളിവ് നൽകിക്കൊണ്ടാണ് ഈ പരിശീലന വീഡിയോ താരം പങുവെച്ചിരിക്കുന്നത്. അടുത്തിടെ പരമ്പരയിലെ നടിയുടെ ലുക്ക് നിർമ്മാതാക്കൾ പുറത്തുവിട്ടിരുന്നു.

വടക്കേ ഇന്ത്യ, സെർബിയ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിലാണ് സിറ്റാഡൽ ചിത്രീകരിക്കുന്നത്. വരുൺ ധവാനാണ് സിറ്റാഡലിലെ നായകൻ
അതേസമയം, സാമന്തയുടെ പുതിയ ചിത്രമായ ‘ശാകുന്തളം’ റിലീസിന് തയ്യാറെടുക്കുകയാണ്. ചിത്രം ഏപ്രിൽ 14 ന് റിലീസ് ചെയ്യും. ഫെബ്രുവരി 17 ന് റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്നെങ്കിലും സാങ്കോതിക കാരണങ്ങളാൽ റിലീസ് മാറ്റിവെയ്ക്കുകയായിരുന്ന

 

 

View this post on Instagram

 

A post shared by TOI ETimes Telugu (@etimestelugu)