ബോളിവുഡ് താരം രണ്‍ബീര്‍ കപൂറിന് വലിയൊരു ആരാധകവൃന്ദമുണ്ട്, ഏറ്റവും പുതിയ വീഡിയോയും അതിനു തെളിവാണ്! ‘തു ജൂത്തി മെയ്ന്‍ മക്കാര്‍’ എന്ന ചിത്രത്തിലൂടെ വന്‍ തിരിച്ചു വരവിന് ഒരുങ്ങുകയാണ് താരം. ചിത്രത്തിന്റെ പ്രചരണത്തിനായി രണ്‍ബീര്‍ കപൂര്‍ ഡല്‍ഹിയിലെത്തിയിരുന്നു. പരിപാടിക്കിടെ ഒരു ആരാധകന് സ്റ്റേജില്‍ ചാടിയെത്ത് താരത്തെ കെട്ടിപ്പിടിച്ചു. അപത്രീക്ഷിതമായുള്ള ആരാധകന്റെ പെരുമാറ്റത്തില്‍ നടന് ആദ്യമൊന്ന് പതറിയെങ്കിലും പിന്നീട് ആരാധകനെ തിരിച്ച് കെട്ടിപ്പിടിക്കുകയാണുണ്ടായത്. വീഡിയോ വൈറലായതോടെ നിരവധി പേരാണ് താരത്തെ അഭിനന്ദിച്ച് രംഗത്തെത്തിയത്.
https://twitter.com/badtamizdill/status/1627256501105754112?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1627256501105754112%7Ctwgr%5Ea2050cd3ae64f81ed1e346c0512d4f396ac36088%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.india.com%2Fviral%2Fviral-video-ranbir-kapoors-fan-forcefully-hugs-him-on-stage-and-what-he-did-next-is-how-a-legit-superstar-is-made-watch-5908376%2F
വൈറലായ വീഡിയോയില്‍ ഒരു ആരാധകന് വേദിയിലേക്ക് കയറി രണ്‍ബീര്‍ കപൂറിന് നേരെ ഓടുന്നത് കാണാം. ആരാധകന്, അപ്രതീക്ഷിതമായി, പിന്നില്‍ നിന്ന് താരത്തെ കെട്ടിപ്പിടിച്ചു. പെട്ടെന്ന് ഞെട്ടിയ താരം ഉടന്‍ തന്നെ തിരിച്ചു ആലിംഗനം ചെയ്തു. ആരാധകനെ പിടിച്ചു മാറ്റആന് സെക്യൂരിറ്റി ജീവനക്കാര്‍ ഓടിയെത്തിയെങ്കിലും താരം അയാളെ കെട്ടിപ്പിടിക്കുന്നതു കണ്ട് എല്ലാവരും പിന്മാറുകയാണുണ്ടായത്.
Get yourself an idol who treats his fans like the way Ranbir Kapoor does ❤️#RanbirKapoor pic.twitter.com/zsC1CIwHav
— Ranbir Kapoor Universe (@RanbirKUniverse) February 18, 2023
വീഡിയോ നിമിഷനേരം കൊണ്ട് വൈറലായി, ഞെട്ടിക്കുന്ന സംഭവത്തില്‍ സംയമനം പാലിച്ചതിന് നെറ്റിസണ്‍സ് താരത്തെ അഭിനന്ദിക്കാന്‍ തുടങ്ങി. ആരാധകന്റെ ആംഗ്യം അനുചിതവും അദ്ദേഹത്തിന്റെ സ്വകാര്യതയുടെ പൂര്‍ണ്ണമായ ലംഘനവുമാണെന്ന് രണ്‍ബീര്‍ കപൂറിന്റെ ആരാധകര്‍ കുറിച്ചു. ‘ഏറ്റവും വിനീതനായ നടന്.’ ‘ഞാന്‍ അദ്ദേഹത്തിന്റെ ആരാധകനായിരിക്കുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്ന്, അവന് തന്റെ ആരാധകരോട് എങ്ങനെ പെരുമാറുന്നു എന്നതാണ്.’ തുടങ്ങിയ കമന്റുകളും വരുന്നുണ്ട് വീഡിയോയ്ക്ക് താഴെ.











