സിരുത്തൈ ശിവയും സൂര്യയും ഒന്നിക്കുന്ന ‘സൂര്യ 42’വിന്റെ റിലീസ് പ്രഖ്യാപിച്ചു. 2024-ല്‍ പൊങ്കല്‍ റിലീസായിട്ടാണ് ചിത്രം എത്തുക എന്നാണ് റിപ്പോര്‍ട്ട്. ‘സൂര്യ 42’ എന്ന് ചിത്രത്തിന് താല്‍ക്കാലികമായി ഇട്ടിരിക്കുന്ന പേരാണ്. ഒരു പിരിയോഡിക് ഡ്രാമയായാണ് സൂര്യ 42 എത്തുന്നത്.
സിനിമയുടെ പ്രീ-പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടക്കുകയാണ്. യു വി ക്രിയേഷന്‍സിന്റെ ബാനറില്‍ വംശി പ്രമോദും സ്റ്റുഡിയോ ഗ്രീനിന്റെ ബാനറില്‍ കെ ഇ ജ്ഞാനവേല്‍രാജയും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. സംഗീതം ഒരുക്കുന്നത് ദേവി ശ്രീ പ്രസാദ് ആണ്. ഛായാഗ്രഹണം വെട്രി പളനിസാമിയും നിഷ്ദ് യൂസഫ് ചേര്‍ന്നാണ് നിര്‍വഹിക്കുന്നത്.
#Suriya42 promo coming soon.
Pongal 2024 Release
Fan Made Poster pic.twitter.com/ALW91PAgDR
— Friday Matinee (@VRFridayMatinee) March 11, 2023
ബോളിവുഡ് താരം ദിഷ പഠാനിയാണ് ചിത്രത്തില്‍ നായികയാവുന്നത്. ദിഷയുടെ ആദ്യ തമിഴ് ചിത്രമാണ് സൂര്യ 42. നേരത്തെ പൂജ ഹെഗ്ഡെയായിരിക്കും നായികയാവുക എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.