മലയാളത്തിലും, തമിഴിലും ഒരുപോലെ അഭിനയം കാഴ്ച്ച വെച്ച നടിയാണ് ഗൗരി ജി കിഷൻ, ഇപ്പോൾ നടി ദളപതി വിജയ് യെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയിൽ കൂടുതൽ ശ്രെദ്ധ ആകുന്നത്. മാസ്റ്റേഴ്സ് എന്ന ചിത്രത്തിൽ വിജയ് ക്കൊപ്പം ഗൗരി ഒരു ചെറിയ വേഷം ചെയ്യ്തിരുന്നു, വിജയ് സാറിനൊപ്പം അതിൽ അഭിനയിച്ചപ്പോൾ എനിക്ക് മനസിലായ കാര്യമാണ് അദ്ദേഹം വെറും സിംപിൾ ആണെന്ന്,

നമ്മൾ അദ്ദേഹത്തോട് മനസ് തുറന്നു സംസാരിച്ചാൽ അദ്ദേഹ൦ തിരിച്ചും അങ്ങനെ തന്നെയാണ്, അദ്ദേഹം അധികം ആരോടും സംസാരിക്കില്ല എന്നാണ് എല്ലാവരും പറയുന്നത്, പക്ഷെ എനിക്ക് അങ്ങനെ തോന്നിയില്ല,തന്നെ വളരെ ദൈവീകമായി കാണുന്നവരോട് ആണ് അദ്ദേഹത്തിനെ സംസാരിക്കാതിരിക്കുന്നത്. നമ്മൾ അദ്ദേഹത്തോട് ഓപ്പൺ ആയി സംസാരിക്കുവാണെങ്കിൽ അദ്ദേഹം അത് കേൾക്കും

എന്തായാലും പല സൂപ്പർസ്റ്റാറുകൾക്കും ഇല്ലാത്ത ക്വാളിറ്റി ആണ് അദ്ദേഹത്തിന് ഉള്ളത് ഗൗരി ജി കിഷൻ പറയുന്നു. അദ്ദേഹത്തോട് എന്റെ കോളേജ് അനുഭവങ്ങൾ പങ്കുവെച്ചപ്പോൾ അദ്ദേഹം അത് ക്ഷമയോട് കേൾക്കുകയും, തിരിച്ചു അദ്ദേഹത്തിന്റെ കോളേജ് ലൈഫ് തന്നോട് പറയുകയും ചെയ്യ്തു ഗൗരി പറയുന്നു, തന്റെ കരിയർ തന്നെ തിളങ്ങിയ ചിത്രമായിരുന്നു 96, അതിലെ ജാനു എന്ന കഥപാത്രം താരത്തിന്റെ കരിയർ തന്നെ മാറ്റിമറിച്ച ചിത്രങ്ങളിൽ ഒന്നായിരുന്നു












