താരദമ്പതികളുടെ തിരക്കഥ, ദിലീപിനൊപ്പം ഒന്നിക്കുന്നത് മലയാളത്തിന്റെ ​ഹിറ്റ് ബ്രദേഴ്സ്! ‘ഭ.ഭ.ബ’ പോസ്റ്റർ പുറത്ത്

ദിലീപ് നായകനാവുന്ന പുതിയ ചിത്രത്തിൽ വിനീത് ശ്രീനിവാസനും ധ്യാൻ ശ്രീനിവാസനും മുഖ്യ വേഷങ്ങളിൽ എത്തുന്നു. . ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ‘ഭ.ഭ.ബ’ എന്ന ചിത്രത്തിലാണ് മൂവരും ഒരുമിക്കുന്നത്. നവാഗതനായ ധനഞ്ജയ് ശങ്കറാണ് ചിത്രത്തിന്റെ സംവിധായകൻ. ആദ്യ പോസ്റ്റർ ദിലീപിന്റെ പിറന്നാൾ ദിനത്തിൽ അണിയറക്കാർ പുറത്ത് വിട്ടിട്ടുണ്ട്. വിനീത് ശ്രീനിവാസൻ ആദ്യമായി സംവിധാനം ചെയ്ത ‘മലർവാടി ആർട്സ് ക്ലബ്’ ദിലീപ് ആയിരുന്നു നിർമ്മിച്ചത്.

ആ സൂപ്പർഹിറ്റ് കൂട്ടുക്കെട്ട് വർഷങ്ങൾക്ക് ശേഷം ഒന്നിക്കുന്നു എന്ന പ്രത്യേകതയും സിനിമക്കുണ്ട്. ദിലീപ് സിനിമകളിൽ പ്രേക്ഷകരെ വിസ്മയിപ്പിച്ചിട്ടുള്ള നർമ്മവും മാസ്സും ആക്ഷനും എല്ലാം ഉൾപ്പെടുത്തിക്കൊണ്ടാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നതെന്ന് ശ്രീ ഗോകുലം മൂവീസിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യുസർ കൃഷ്ണമൂർത്തി പറഞ്ഞു. ഇതൊരു മാസ് മസാല ആക്ഷൻ അഡ്വഞ്ചർ സിനിമയാണ്. ദീലീപിനോടൊപ്പം വീണ്ടും ഒരു സിനിമ ചെയ്യാൻ സാധിച്ചതിൽ സന്തോഷമുണ്ട്. ഇനിയും ഒരുപാട് ചിത്രങ്ങൾ ചെയ്യാൻ സാധിക്കുമെന്ന പ്രതീക്ഷയുമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

View this post on Instagram

 

A post shared by Noorin Shereef (@noorin_shereef_)

ചിത്രത്തിന്റെ കോ പ്രൊഡ്യൂസർ വി സി പ്രവീൺ, ബൈജു ഗോപാലൻ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ കൃഷ്ണമൂർത്തി. ജനുവരിയിലാണ് ചിത്രത്തിന്റെ ഷൂട്ടിം​ഗ് ആരംഭിക്കുക. താരദമ്പതികളായ നൂറിൻ ഷെറീഫും ഫാഹിം സഫറും ചേർന്നാണ് തിരക്കഥ എഴുതിയിട്ടുള്ളത്. . വിനീത് ശ്രീനിവാസനോടൊപ്പം പ്രധാന സഹായിയായി സംവിധാനരംഗത്ത് പ്രവർത്തിച്ച വ്യക്തിയാണ് ധനഞ്ജയ് ശങ്കർ. ‘ലിയോ’, ‘ജയിലർ’, ‘ജവാൻ’‌ തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾ കേരളത്തിൽ പ്രദർശനത്തിനെത്തിച്ചത് ശ്രീ ഗോകുലം മൂവീസാണ്. പിആർഒ ശബരി.