കേരളീയം പരിപാടിയെ വിമർശിച്ച് ജോളി ചിറയത്ത്

കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരത്ത് വെച്ച് നവംബർ ഒന്ന് കേരളപ്പിറവി ദിവസമാണ് കേരളീയം പരിപാടിക്ക് തുടക്കം കുറിച്ചത്. മുഖ്യമന്ത്രി ഉൾപ്പെടെ നിരവധി പേരാണ് പരുപാടിയിൽ പങ്കെടുത്തത്. മോഹൻലാൽ, മമ്മൂട്ടി, കമൽ ഹാസൻ ഉൾപ്പെടെ നിരവധി സിനിമ താരങ്ങളും പരുപാടിയിൽ പങ്കെടുത്തിരുന്നു. എന്നാൽ ഇപ്പോൾ കേരളീയം പരിപാടിയെ വിമർശിച്ച് കൊണ്ട് എത്തിയിരിക്കുകയാണ് ജോളി ചിറയത്ത്. കേരളീയം പരിപാടിക്ക് തിരി തെളിയിക്കുന്ന ചിത്രം പങ്കുവെച്ച് കൊണ്ടാണ് ജോളി പോസ്റ്റ് പങ്കുവെച്ചത്. ഇത്രയധികം പുരുഷന്മാരെ പെറ്റിട്ട് ആണോ കേരളം പിറന്നത് എന്നാണ് ജോളി ചോതിച്ചിരിക്കുന്നത്.

നിരവധി കമെന്റുകളും താരത്തിന്റെ ഈ പോസ്റ്റിനു വരുന്നുണ്ട്. ലജ്ജാവഹം, ഈ പുരുഷ ബാഹുല്യം അശ്ലീലതയാണ് എന്ന് തിരിച്ചറിയാനുള്ള സംസ്കാരം പോലും നമ്മുടെ ജനാധിപത്യ സമൂഹം ആർജിച്ചിട്ടില്ല എന്ന ദയനീയ സത്യം നിരന്തരം വിളിച്ചു പറയുക തന്നെ വേണം, പറഞ്ഞു കൊണ്ടേയിരിക്കാം, നമ്മൾ ചത്തു തീരുന്നതു വരെ, സ്ത്രീ ബാഹുല്യം നിമിത്തം ഇന്നാട്ടിൽ എന്ത് ഉണ്ടായി? ജനാധിപത്യ സമൂഹത്തിൽ സ്ത്രീകൾക്ക് മാത്രമല്ല പുരുഷനും ഒന്നിക്കാം. അത് സ്ത്രീകൾക്ക് ദയനീയ കാര്യം ആണേൽ സ്ത്രീകൾ സ്വയം മറ്റൊരിടത്ത് ഒന്നിക്കട്ടെ, ഓർമ്മയുണ്ടോ? വനിതാ മതിൽ കെട്ടുന്നതിന്റെ ആലോചനാ യോഗത്തിൽ ഒറ്റ സ്ത്രീ പോലും ഉണ്ടായിരുന്നില്ല എന്ന്. ആൺ കർതൃത്വത്തിൽ നടന്ന നവോത്ഥാനത്തിന്റെ പിൻഗാമികൾ ആണല്ലോ നമ്മൾ.

കേരളത്തിലെ രണ്ട് വനിത മന്ത്രിമാർ ,തിരുവനന്തപുരം മേയർ ആര്യ പ്രമുഖ സിനിമ താരം ശോഭന വിദേശ പ്രതിനിധികളിൽ ഉള്ള വനിത cuban അബാസിഡർ ക്ഷണിക്കപ്പെട്ട ആളുകളിൽ നിരവധി സ്ത്രീകൾ ഉണ്ട് കത്തിൽ ക്ഷണിക്കപ്പെട്ട് എത്താതെ പോയ മഞ്ജു വാര്യർ ഇവരെ ഒന്നും കാണാതെ പോവരുത് ഇത്ര സ്ത്രീ പ്രതിനിത്യം മതിയോ എന്നത് വേറേ ചർച്ചയാണ് എന്ന് പറഞ്ഞ് നിർത്തുന്നു, അവിടെ പന്തൽ വർക്ക്‌സ്, ക്‌ളീനിംഗ്, കമാനങ്ങൾ അലങ്കാരം ഇങ്ങനെ നിരവധി കാര്യങ്ങൾ ഉണ്ടായിരുന്നു. അവിടെ എങ്ങും സ്ത്രീകളെ കണ്ടില്ലല്ലോ സ്ത്രീയെ. എന്നിട്ട് അതിനെക്കുറിച് രണ്ടു വാക്ക് പറയാൻ നാവില്ലേ.. ആണുങ്ങൾ കസേര അടുക്കി ഇടുമ്പോൾ അവിടെ മുൻപിൽ വന്നു തന്നെ ഇരിക്കണം എന്നുണ്ടേൽ ബാക്കി പണി ചെയ്യണം. കേട്ടോ സ്ത്രീയെ  തുടങ്ങി നിരവധി കമെന്റുകളാണ് പോസ്റ്റിന് വരുന്നത്.