Film News

ഈ വീഡിയോ ഒക്കെ പുറം ലോകം കണ്ടാലുള്ള അവസ്ഥയെ, ദിലീപ്

ദിലീപിന്റെ ഏറ്റവും പുതിയ ചിത്രമായ ബാന്ദ്ര കഴിഞ്ഞ ദിവസമാണ് റിലീസ്ആയത് . ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ദിലീപ് ഇപ്പോൾ നിരവധി അഭിമുഖങ്ങളിൽ ആണ് പങ്കെടുത്ത് കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ദിലീപ് തന്റെ മകൾ മഹാലക്ഷ്മിയെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. മഹാലക്ഷ്മി വളരെ കുസൃതിക്കാരി ആണെന്നാണ് ദിലീപ് പറയുന്നത്. അവൾക്ക് സിനിമയിൽ ഉള്ള എല്ലാവരെയും അറിയാം. ലാലേട്ടനെ ഒക്കെ ആദ്യം മോഹം ലാൽ എന്നാണ് അവൾ പറഞ്ഞു കൊണ്ടിരുന്നത്. അത് ഞാൻ ലാലേട്ടനോട് പറഞ്ഞപ്പോൾ ലാലേട്ടൻ പൊട്ടി ചിരിക്കുകയാണ്ചെയ്തത് . മമ്മൂക്ക ഒക്കെ എവിടെ എങ്കിലും ഇരിക്കുന്നത് കണ്ടാൽ മമ്മൂട്ടി അങ്കിൾ അവിടെ ഒറ്റയ്ക്കു ഇരിക്കുന്നത് കണ്ടില്ലേ, പിന്നെന്ത നമ്മൾ അങ്ങൊട്ട് ചെല്ലാത്തത്, നമ്മുടെ ഉത്തരവാദിത്വം അല്ലെ അങ്ങോട്ട് ചെല്ലേണ്ടത് എന്നൊക്കെ അവൾ ചോദിക്കും.

അത് പോലെ തന്നെയാണ് ഫോൺ ഉപയോഗിക്കുന്നതും. ചില സമയത്ത് അവൾ തനിയെ ഫോൺ എടുത്ത് യൂട്യുബിലും നെറ്റ്ഫ്ലിക്സിലും ഒക്കെ പോകും. ഭയങ്കര ഈസി ആയിട്ടാണ് അവൾ അതൊക്കെ ചെയ്യുന്നത്. ഇപ്പോഴത്തെ പിള്ളേർ അല്ലെ, അവരെ ഒന്നും പറഞ്ഞു പഠിപ്പിച്ച് കൊടുക്കണ്ടല്ലോ. ചില സമയത്ത് അവൾ ഫോൺ എടുക്കുമ്പോൾ ഞാൻ അവളെ ഉപദേശിക്കും. കുട്ടികൾ ഫോൺ ഉപയോഗിക്കുമ്പോൾ കഴുത്തിനും കണ്ണിനും ഒക്കെ അസുഖം വരുമെന്നും നിനക്ക് കളിയ്ക്കാൻ ഉള്ളതല്ല ഫോൺ, ആളുകളെ ആവശ്യങ്ങൾക്ക് വേണ്ടി വിളിക്കാൻ ഉള്ളതാണ് എന്നൊക്കെ. അത് കേട്ട് കാവ്യ പറയും നല്ല ആളെയാണ് ഉപദേശിക്കുന്നത് എന്നൊക്കെ.

നിന്റെ ചേച്ചിക്ക് പന്ത്രണ്ടാം ക്ലാസ്സ് കഴിഞ്ഞപ്പോൾ ആണ് ഫോൺ കൊടുത്തത് എന്ന് പറഞ്ഞപ്പോൾ അപ്പോൾ ഞാൻ അത് വരെ വെയ്റ്റ് ചെയ്യണോ എന്നവൾ തിരിച്ച് ചോദിക്കും. ഒരിക്കൽ കാവ്യ എനിക്ക് ഒരു വീഡിയോ അയച്ച് തന്നു. മഹാലക്ഷ്മി ഫോണിൽ ഒരു വീഡിയോ എടുത്തിരിക്കുന്നത്. ഹായ് ഗൈസ്, ഐ ആം മഹാ മാമാട്ടി എന്നൊക്കെ പറഞ്ഞു കൊണ്ട്. ഇതിൽ കോമഡി എന്താണെന്ന് വെച്ചാൽ വിഡിയോയിൽ കാവ്യയുടെ അച്ഛൻ തോർത്തികൊണ്ട് പോകുന്നത് ഒക്കെ കാണാം. ഞാൻ കാവയോട് പറഞ്ഞു, നീ സൂക്ഷിച്ചോ, ഈ വീഡിയോ ഒക്കെ പുറം ലോകം കണ്ടാലുള്ള അവസ്ഥ ഒന്ന് ഓർത്തെ എന്ന് പറഞ്ഞു.

Most Popular

To Top