
ധ്യാന്‍ ശ്രീനിവാസന്‍ നായകനാവുന്ന പുതിയ ചിത്രം ‘ചീനട്രോഫി’ ഡിസംബര്‍ 8-ന് തീയറ്ററിലേക്ക്. അനില്‍ ലാല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ചീനട്രോഫി’. ഗ്രാമീണത വിളിച്ചോതുന്ന ദൃശ്യങ്ങളും രസകരമായ രംഗങ്ങളും അടങ്ങിയിരിക്കുന്ന ട്രെയിലര്‍ ഇതിനോടകം ശ്രദ്ധേയമായിരുന്നു. കോമഡി എന്റര്‍ടെയ്‌നര്‍ ചിത്രമാണെന്ന് ട്രെയിലര്‍ വ്യക്തമാക്കുന്നു. പ്രസിഡന്‍ഷ്യല്‍ മൂവീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ അനൂപ് മോഹന്‍, ആഷ്‌ലിന്‍ മേരി ജോയ്, ലിജോ ഉലഹന്നാന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
സന്തോഷ് അണിമ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ഈ ചിത്രത്തില്‍ ‘ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍’ ഫെയിം കെന്റി സിര്‍ദോ, ഷെഫ് സുരേഷ് പിള്ള, ജാഫര്‍ ഇടുക്കി, സുധീഷ്, കെപിഎസി ലീല, ദേവിക രമേഷ്, പൊന്നമ്മ ബാബു, സുനില്‍ ബാബു, ജോണി ആന്റണി, ജോര്‍ഡി പൂഞ്ഞാര്‍, നാരായണന്‍ കുട്ടി, വരദ, ബിട്ടു തോമസ് തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്.

ചിത്രസംയോജനം: രഞ്ജന്‍ എബ്രഹാം, പ്രോജക്ട് ഡിസൈന്‍: ബാദുഷ എന്‍ എം, സംഗീതം: സൂരജ് സന്തോഷ്, വര്‍ക്കി, പശ്ചാത്തലസംഗീതം: വര്‍ക്കി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: ഉമേഷ് എസ് നായര്‍, കലാസംവിധാനം: അസീസ് കരുവാരക്കുണ്ട്, സൗണ്ട് ഡിസൈന്‍: അരുണ്‍ രാമവര്‍മ്മ, മേക്കപ്പ്: അമല്‍, സജിത്ത് വിതുര, വസ്ത്രാലങ്കാരം: ശരണ്യ, ഡിഐ: പൊയറ്റിക് പ്രിസം & പിക്‌സല്‍, കളറിസ്റ്റ്: ശ്രീക് വാരിയര്‍, ഫൈനല്‍ മിക്‌സ്: നാക്ക് സ്റ്റുഡിയോ ചെന്നൈ, മിക്‌സ് എന്‍ജിനീയര്‍: ടി ഉദയകുമാര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: സനൂപ്, പിആര്‍ഒ: ആതിര ദില്‍ജിത്ത്, വാഴൂര്‍ ജോസ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്: അനൂപ് സുന്ദരന്‍.











