ജൂനിയര്‍ ശിവദയായി കുഞ്ഞ് അരുന്ധതി!! ഒരേ ഔട്ട്ഫിറ്റില്‍ തിളങ്ങി അമ്മയും മകളും

മലയാളത്തിലെ ഏറെ ആരാധകരുള്ള ശ്രദ്ധേയ നായികയാണ് ശിവദ നായര്‍. ജയസൂര്യയുടെ സുസു സുധി വാത്മീകത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ താരമാണ് ശിവദ. കരിയറും കുടുംബജീവിതവും വളരെ നന്നായി കൊണ്ടുപോകുകയാണ് താരം. ഇപ്പോഴും സിനിമാ ലോകത്ത് താരം സജീവവുമാണ്. നടന്‍ മുരളി കൃഷ്ണനാണ് നടിയുടെ ഭര്‍ത്താവ്. ഇരുവര്‍ക്കും ഒരു മകളാണുള്ളത്. അരുന്ധതി എന്നാണ് കുഞ്ഞിന്റെ പേര്.

സിനിമാ തിരക്കുകള്‍ കഴിഞ്ഞാല്‍ മകള്‍ക്ക് ഒപ്പം സമയം ചിലവഴിക്കാറാണ് ശിവദയുടെ പതിവ്. കുഞ്ഞ് അരുന്ധതിയ്ക്കും അമ്മയ്ക്ക് ഒപ്പമിരിക്കാനാണ് കൂടുതല്‍ ഇഷ്ടം. ഭര്‍ത്താവ് മുരളി കൃഷ്ണനും എല്ലാത്തിനും പിന്തുണയുമായി കൂടെ തന്നെ ഉണ്ട്.

ഇപ്പോഴിതാ മകള്‍ക്കൊപ്പമുള്ള പുതിയ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് ശിവദ. അമ്മയും മകളും ഒരേ ഔട്ട് ഫിറ്റിലാണ് എത്തിയിരിക്കുന്നത്. രണ്ടുപേരുടെയും ഒരേ ചിരിയാണ് എന്നാണ് കമന്റുകള്‍. നിരവധി പേരാണ് ചിത്രത്തിന് താഴെ സ്‌നേഹം നിറച്ച് കമന്റ് ചെയ്യുന്നത്.

2015 ഡിസംബര്‍ 14നായിരുന്നു ശിവദയും മുരളി കൃഷ്ണനും വിവാഹിതരായത്. അടുത്തിടെയാണ് ഇരുവരും എട്ടാം വിവാഹ വാര്‍ഷികം ആഘോഷിച്ചിരുന്നത്.സീറോ, ഇടി, ലക്ഷ്യം, അച്ചായന്‍സ്, വല്ലവനക്കും വല്ലവന്‍, ഇരവക്കാലം, നെടുച്ചാലയി, ശിക്കാരി ശംഭു, ജിത്തു ജോസഫിന്റെ 12’ത് മാനിലും ശിവദ ശ്രദ്ധേയമായ വേഷത്തിലെത്തിയിട്ടുണ്ട്.