സദാചാരം വിളമ്പുന്ന ആളുകളോട് ഒന്ന് പറയാനുണ്ട്! കറുത്ത കാലുകൾ ആണെങ്കിലും അതെന്റെ കാലുകൾ ആണ്, സയനോര 

വെത്യസ്തമായ ശബ്ദം കൊണ്ട് പ്രേഷകരുടെ മനസിൽ ഇടം കയറിയ ഗായിക ആണ് സയനോര ഫിലിപ്പ്, ഇപ്പോൾ ഗായിക തനിക്ക് എതിരെ എത്തുന്ന ബോഡി ഷെയിംങ്ങിനെ കുറിച്ച് തുറന്നു പറയുകയാണ്, തന്റെ കറുത്ത കളറിനെ പറഞ്ഞു കൊണ്ട് ഒരുപാട് വിമർശനങ്ങൾ എത്തിയിരുന്നു, ഇപ്പോൾ അങ്ങനെ തന്നെ അധിഷേപിക്കുന്നവർക്ക് ചുട്ട മറുപടിയുമായാണ് ഗായിക എത്തുന്നതും. ഈ സദാചാരം വിളമ്പുന്ന ആളുകളോടെ എനിക്ക് ഒന്ന് പറയാൻ ഉണ്ട്.

എന്റെ ജീവിതം, എന്റെ വഴി, എന്റെ ശരീരം ഇവിടെ നിന്നും ഒന്നൊഴിഞ്ഞു തന്നാൽ ഉപകാരമായിരിക്കും, ഇത്രയും ആളുകൾ എന്നെ ഫോളോ ചെയ്യണമെന്ന് എനിക്ക് ആഗ്രഹമില്ല, പിന്നെ കറുത്ത കാലുകൾ ആണെങ്കിലും എന്റെ കാലുകൾ അതിൽ എനിക്ക് അഭിമാനം ആണ്. ഇനിയും എന്റെ കാലുകൾ കാണിക്കും. പിന്നെ ഇനിയും നിങ്ങൾ എന്നെ കുറിച്ച എന്ത് ചിന്തിച്ചാലും എനിക്ക് ഒരു ചുക്കുമില്ല

താൻ ആരെയും നിർബന്ധിച്ചു പിടിച്ചു നിറുത്തിയിട്ടില്ല, live and let live  എന്നതിന്റെ അർഥം മനസിലാകത്ത ഒരാൾ ആണെങ്കിൽ ഈ പേജ് നിങ്ങൾക്ക് ഉള്ളതല്ല, താരത്തിന്റ സദാചാരക്കാർക്കുള്ള ഈ മറുപടിയെ പിന്തുണച്ചു ഒരുപാടുപേർ രംഗത്തു എത്തുന്നുണ്ട്, ഈ അടുത്തിടക്ക് സയനോര തന്റെ ഒരു ചിത്രം സോഷ്യൽ മീഡിയിൽ പങ്കുവെച്ചിരുന്നു, ഓഫ് വൈറ്റ് ഗോൾഡൻ കളർ ഉള്ള ഒരു മിനിഫ്രോക്ക് ആണ് സയനോര ധരിച്ചിരുന്നത്, ഗായികയുടെ ഈ ചിത്രത്തിനാണ് ബോഡി ഷെയിംമിങ് ഉണ്ടായിരിക്കുന്നത്