മലയാളത്തിന്റെ നിത്യഹരിത നായകനാണ് കുഞ്ചാക്കോ ബോബന്. കുഞ്ഞ് ഇസ്ഹാഖും പ്രിയയും ആരാധകര്‍ക്ക് പ്രിയപ്പെട്ടവരാണ്. താരം കുടുംബത്തിനോടൊപ്പമുള്ള ചിത്രങ്ങളെപ്പോഴും പങ്കിടാറുണ്ട്. ഇപ്പോഴിതാ താരം കുടുംബത്തോടൊപ്പം കാശ്മീരില്‍ അവധി ആഘോഷിക്കുന്ന ചിത്രങ്ങളാണ് സോഷ്യലിടത്ത് വൈറലാകുന്നത്.
കശ്മീര്‍ താഴ്വരയുടെ മനോഹാരിത ആസ്വദിക്കുന്ന പ്രിയ താരങ്ങളുടെ ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. പ്രിയയ്ക്കും ഇസ്ഹാഖിനുംമൊപ്പം സ്നോ റൈഡ് ആസ്വദിക്കുകയാണ് താരം. സ്വര്‍ഗ്ഗത്തിന്റെ മറ്റൊരു പേരാണ് കശ്മീരെന്ന കുറിപ്പോടെയാണ് വീഡിയോയും ഫോട്ടോയും പങ്കുവെച്ചത്. അതേസമയം, തങ്ങളുടെ യാത്ര അവിസ്മരണീയമാക്കിയതിന് താരം സംവിധായകന് മേജര്‍ രവിയ്ക്ക് നന്ദിയും അറിയിക്കുന്നുണ്ട്. നിരവധി പേരാണ് ചിത്രങ്ങള്‍ക്ക് താഴെ സ്നേഹം പങ്കിടുന്നത്.
അപ്പയ്ക്കും അമ്മയ്ക്കുമൊപ്പം മഞ്ഞ് പെയ്യുന്നതിനിടയില്‍ എ ടി വി (ഓള് ടെറൈന്‍ വെഹിക്കിള്‍) യില്‍ ആഘോഷപൂര്‍വം യാത്ര ചെയ്യുകയും അപ്പയ്ക്കൊപ്പം കുതിരസവാരി നടത്തുന്ന ഇസു തന്നെയാണ് യാത്രയിലെ ഹീറോ. കുഞ്ഞ് ഇസഹാഖ് കാശ്മീരിനെ നന്നായി ആസ്വദിക്കുകയാണ്. 14 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് 2019 ഏപ്രില്‍ 16ന് കുഞ്ഞ് ഇസഹാഖ് പിറന്നത്. ഇസുക്കുട്ടന്റെ ഫോട്ടോകള്‍ ചാക്കോച്ചന് എപ്പോഴും പങ്കുവയ്ക്കാറുണ്ട്.