മലയാളത്തിലെ ഏറെ ആരാധകരുള്ള ഗായികമാരാണ് അമൃത സുരേഷും അനിയത്തി അഭിരാമി സുരേഷും. സ്വന്തമായ അമൃതം ഗമയ ബാന്‍ഡുമായി ഇരുവരും സംഗീത ലോകത്ത് സജീവമാണ്. അമൃതയുടെ മകള്‍ പാപ്പുവും ആരാധകരുടെ പ്രിയ താരമാണ്. ഇപ്പോഴിതാ അഭിരാമിയുടെ ഹോളി സ്‌പെഷ്യല്‍ പോസ്റ്റാണ് ശ്രദ്ധേയമാകുന്നത്.

പാപ്പുവിനോടൊപ്പം ഹോളി ആഘോഷിക്കുന്ന വീഡിയോയാണ് അഭിരാമി പങ്കുവച്ചിരിക്കുന്നത്. ‘ഇവിടെ ഇവള്‍ ഞങ്ങളുടെ ജീവിതത്തിലേക്ക് എല്ലാ ദിവസവും എല്ലാ ഹോളി കളറും കൊണ്ടുവരുന്നുണ്ട്. അവളുടെ പുഞ്ചിരി തന്നെയാണ് നിലനില്‍ക്കുന്ന എല്ലാ കളറുകളെക്കാളും മികച്ചതും അപൂര്‍വമായിട്ടുള്ളതെന്നും അഭിരാമി പറയുന്നു.

ഈ ഒരെണ്ണം ഞങ്ങള്‍ക്ക് വീട്ടില്‍ ഉള്ളപ്പോള്‍ വേറെ ഒരു ഹോളി കളറും ഞങ്ങള്‍ക്ക് ആവശ്യമില്ല. ഞങ്ങളുടെ കളറും പ്രകാശവും എല്ലാം ഇവളാണ്. നിങ്ങള്‍ക്ക് എല്ലാവര്‍ക്കും എന്റെ ഹോളി ആശംസകള്‍’ എന്നു പറഞ്ഞാണ് ഹൃദ്യമായ വീഡിയോ അഭിരാമി പങ്കുവച്ചത്.
Home Film News











