‘ഡിന്നര്‍ മാത്രം മതിയോ പ്രാതലിനും നമുക്കൊരു ‘സിന്ദാ ബന്ദാ’ വേണ്ടേ’!! എസ്ആര്‍കെയെ വീട്ടിലേക്ക് ക്ഷണിച്ച് മോഹന്‍ലാല്‍

വനിതാ ഫിലിം അവാര്‍ഡ്‌സില്‍ മോഹന്‍ലാല്‍ ചുവടുകള്‍ വയ്ക്കുന്ന വീഡിയോ സോഷ്യലിടത്ത് വൈറലായിരുന്നു. ഷാരൂഖ് ഖാന്‍ ജവാന്‍ സിനിമയില്‍ ആടിത്തകര്‍ത്ത ‘സിന്ദാ ബന്ദാ’ ഗാനത്തിനാണ് താരരാജാവും ചുവടുവച്ചത്. ലാലേട്ടന്റെ ഡാന്‍സ് വീഡിയോ എസ്ആര്‍കെയും കണ്ട് അഭിനന്ദിച്ചിരുന്നു. താന്‍ പോലും അത്ര നന്നായി ചെയ്തിട്ടില്ലെന്ന് കിങ് ഖാന്‍ തന്നെ പറഞ്ഞിരുന്നു.

ഈ ഗാനം എനിക്ക് ഏറ്റവും പ്രിയപ്പെട്ടതാക്കിയ മോഹന്‍ലാല്‍ സാറിന് ഹൃദയം നിറഞ്ഞ നന്ദി. നിങ്ങള്‍ ചെയ്തതിന്റെ പകുതിയെങ്കിലും നന്നായി ചെയ്തെങ്കിലെന്ന് ഞാന്‍ ആഗ്രഹിച്ച് പോകുകയാണ്. വീട്ടില്‍ ഒന്നിച്ചുള്ള അത്താഴത്തിനായി കാത്തിരിക്കുകയാണ്,’ എന്നാണ് ലാലേട്ടന്റെ ഡാന്‍സ് വീഡിയോ പങ്കുവച്ച് ഷാരൂഖ് ഖാന്‍ കുറിച്ചത്.

കിങ് ഖാന് മോഹന്‍ലാല്‍ തന്നെ മറുപടിയും കുറിച്ചിരുന്നു. നിങ്ങളെ പോലെ അത് ആര്‍ക്കും ചെയ്യാന്‍ ആകില്ലെന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്. അത്താഴം മാത്രം മതിയോ പ്രഭാത ഭക്ഷണം കൂടിയായാലോ എന്നും മോഹന്‍ലാല്‍ ചോദിക്കുന്നുണ്ട്.

‘പ്രിയ ഷാരുഖ്, താങ്കളെപ്പോലെ മറ്റാര്‍ക്കും ചെയ്യാന്‍ കഴിയില്ല. അനുകരണം പോലും അസാധ്യമാകും വിധം നിങ്ങളെപ്പോഴും സ്വന്തം ശൈലിയില്‍ ശരിക്കും ജീവിക്കുന്ന വ്യക്തിയാണ്. നിങ്ങളുടെ നല്ല വാക്കുകള്‍ക്ക് നന്ദി. ഡിന്നര്‍ മാത്രം മതിയോ പ്രാതലിലും നമുക്കൊരു ‘സിന്ദാ ബന്ദാ’ വേണ്ടേ’ എന്നാണ് ഷാരൂഖിന്റെ ട്വീറ്റിന് മറുപടിയായി മോഹന്‍ലാല്‍ കുറിച്ചത്.


അതിനും എസ്ആര്‍കെ മറുപടി നല്‍കിയിട്ടുണ്ട്. എവിടെ വെച്ച് വേണം എന്നായിരുന്നു താരത്തിന്റെ ചോദ്യം. ഇതിന് മോഹന്‍ലാല്‍ മറുപടിയും നല്‍കി. എന്റെ വസതി ആതിഥ്യം വഹിക്കാന്‍ ആഗ്രഹിക്കുന്നു എന്നായിരുന്നു മോഹന്‍ലാല്‍ മറുപടിയായി കുറിച്ചത്.

Hot this week

പിന്നണി ഗായികയായി അമല പോള്‍!! ലെവല്‍ ക്രോസിലെ പാട്ട് പുറത്ത്

തെന്നിന്ത്യയിലെ തന്നെ ഏറെ ആരാധകരുള്ള നായികയാണ് നടി അമല പോള്‍. മലയാളത്തില്‍...

ജോസേട്ടായിയുടെ ഇടിപ്പൂരം ഒരുക്കിയതിങ്ങനെ!! ടര്‍ബോ മേക്കിംഗ് വീഡിയോ പുറത്ത്

മമ്മൂട്ടിയുടെ ആക്ഷന്‍ ചിത്രം ടര്‍ബോ തിയ്യേറ്ററുകളില്‍ കത്തിപ്പടരുകയാണ്. പോക്കിരിരാജയ്ക്കും മധുരരാജയ്ക്കും ശേഷം...

എന്റെ കൂട്ടിന് രക്ഷകനായി മൂത്രം ഉണ്ട്!! ഇനിയും 25 വര്‍ഷം കൂടി ജീവിക്കും-യൂറിന്‍ തെറാപ്പിയെ പിന്തുണച്ച് വീണ്ടും കൊല്ലം തുളസി

മലയാളത്തിലെ മുതിര്‍ന്ന താരമാണ് നടന്‍ കൊല്ലം തുളസി. നടനേക്കാള്‍ ഉപരി താരത്തിന്റെ...

കല്ല്യാണം മുടക്കാന്‍ വേണ്ടി ശ്രമിക്കുന്നവരുണ്ട്!! വിവാഹ തീയതി പുറത്തുവിടാത്തതിന്റെ കാരണം പറഞ്ഞ് റോബിന്‍

ജനപ്രിയ റിയാലിറ്റി ഷോയായ ബിഗ് ബോസിലൂടെ മലയാളത്തിലേക്കെത്തിയ താരമാണ് റോബിന്‍ രാധാകൃഷ്ണന്‍....

ഇംഗ്ലീഷില്‍ വല്ലതും ചോദിച്ചാല്‍ ബബ്ബബ്ബ അടിക്കേണ്ടി വരും!! കാനില്‍ പോകാതിരുന്നതിനെ കുറിച്ച് അസീസ് നെടുമങ്ങാട്

കാന്‍ ചലച്ചിത്ര മേളയില്‍ ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ് ഇന്ത്യയുടെ...

Topics

പിന്നണി ഗായികയായി അമല പോള്‍!! ലെവല്‍ ക്രോസിലെ പാട്ട് പുറത്ത്

തെന്നിന്ത്യയിലെ തന്നെ ഏറെ ആരാധകരുള്ള നായികയാണ് നടി അമല പോള്‍. മലയാളത്തില്‍...

ജോസേട്ടായിയുടെ ഇടിപ്പൂരം ഒരുക്കിയതിങ്ങനെ!! ടര്‍ബോ മേക്കിംഗ് വീഡിയോ പുറത്ത്

മമ്മൂട്ടിയുടെ ആക്ഷന്‍ ചിത്രം ടര്‍ബോ തിയ്യേറ്ററുകളില്‍ കത്തിപ്പടരുകയാണ്. പോക്കിരിരാജയ്ക്കും മധുരരാജയ്ക്കും ശേഷം...

കല്ല്യാണം മുടക്കാന്‍ വേണ്ടി ശ്രമിക്കുന്നവരുണ്ട്!! വിവാഹ തീയതി പുറത്തുവിടാത്തതിന്റെ കാരണം പറഞ്ഞ് റോബിന്‍

ജനപ്രിയ റിയാലിറ്റി ഷോയായ ബിഗ് ബോസിലൂടെ മലയാളത്തിലേക്കെത്തിയ താരമാണ് റോബിന്‍ രാധാകൃഷ്ണന്‍....

നായകനായി അരിസ്റ്റോ സുരേഷ്!! ‘മിസ്റ്റര്‍ ബംഗാളി ദി റിയല്‍ ഹീറോ’ ഫസ്റ്റ് ലുക്ക് പുറത്ത്

അരിസ്റ്റോ സുരേഷിനെ നായകനാക്കി ജോബി വയലുങ്കല്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം...

ബോളിവുഡിലേക്ക് ചുവടുവച്ച് സംയുക്ത!! അരങ്ങേറ്റം കജോളിനൊപ്പം

മലയാള സിനിമയിലൂടെ ചുവടുവച്ച് തെന്നിന്ത്യയിലെ തന്നെ ഏറെ ആരാധകരെ സ്വന്തമാക്കിയ താരമാണ്...

ഇന്ത്യന്‍ സിനിമയുടെ അഭിമാനം, അത്ഭുതകരമായ നേട്ടം!! കാനിലെ ഇന്ത്യന്‍ താരങ്ങളെ അഭിനന്ദിച്ച് മമ്മൂട്ടിയും മോഹന്‍ലാലും

കാനിലെ ഇന്ത്യന്‍ സിനിമയുടെ അഭിമാന താരങ്ങളെ അഭിനന്ദിച്ച് താരരാജാക്കന്മാരായ മമ്മൂട്ടിയും മോഹന്‍ലാലും....

Related Articles

Popular Categories