അര്‍ജുന്‍ അശോകന്റെ നായികയായി മഹിമ നമ്പ്യാര്‍!! ബ്രൊമന്‍സ് ഒരുങ്ങുന്നു

അര്‍ജുന്‍ അശോകനും മഹിമ നമ്പ്യാരും മാത്യു തോമസും പ്രധാന കഥാപാത്രങ്ങളാക്കി
അരുണ്‍ ഡി. ജോസ് സംവിധാനം ചെയ്യുന്ന ചിത്രം ബ്രൊമന്‍സ് ചിത്രീകരണം ഉടന്‍ ആരംഭിക്കും. മൂവരും ആദ്യമായി ഒന്നിക്കുന്ന ചിത്രമെന്നതും പ്രത്യേകതയാണ്. കലാഭവന്‍ ഷാജോണ്‍, ബിനു പപ്പു, ശ്യാംമോഹന്‍, സംഗീത് പ്രതാപ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ജോ ആന്‍ഡ് ജോ, 18 പ്ലസ് എന്നീ ചിത്രങ്ങളുടെ സംവിധായകനാണ് അരുണ്‍ ഡി. ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിഖ് ഉസ്മാന്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. തിരക്കഥാകൃത്തുക്കളായ എ.ഡി.ജെ, രവീഷ്നാഥ് എന്നിവരോടൊപ്പം തോമസ് പി. സെബാസ്റ്റ്യനും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നത്.

ഛായാഗ്രഹണം നിര്‍വഹിക്കുന്നത് അഖില്‍ ജോര്‍ജാണ്. ഗോവിന്ദ് വസന്തയാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. മേക്കപ്പ് റോണക്സ് സേവ്യര്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സുധര്‍മ്മന്‍ വള്ളിക്കുന്ന് എന്നിവരാണ് മറ്റ് അണിയറപ്രവര്‍ത്തകര്‍.

Hot this week

പിന്നണി ഗായികയായി അമല പോള്‍!! ലെവല്‍ ക്രോസിലെ പാട്ട് പുറത്ത്

തെന്നിന്ത്യയിലെ തന്നെ ഏറെ ആരാധകരുള്ള നായികയാണ് നടി അമല പോള്‍. മലയാളത്തില്‍...

ജോസേട്ടായിയുടെ ഇടിപ്പൂരം ഒരുക്കിയതിങ്ങനെ!! ടര്‍ബോ മേക്കിംഗ് വീഡിയോ പുറത്ത്

മമ്മൂട്ടിയുടെ ആക്ഷന്‍ ചിത്രം ടര്‍ബോ തിയ്യേറ്ററുകളില്‍ കത്തിപ്പടരുകയാണ്. പോക്കിരിരാജയ്ക്കും മധുരരാജയ്ക്കും ശേഷം...

എന്റെ കൂട്ടിന് രക്ഷകനായി മൂത്രം ഉണ്ട്!! ഇനിയും 25 വര്‍ഷം കൂടി ജീവിക്കും-യൂറിന്‍ തെറാപ്പിയെ പിന്തുണച്ച് വീണ്ടും കൊല്ലം തുളസി

മലയാളത്തിലെ മുതിര്‍ന്ന താരമാണ് നടന്‍ കൊല്ലം തുളസി. നടനേക്കാള്‍ ഉപരി താരത്തിന്റെ...

കല്ല്യാണം മുടക്കാന്‍ വേണ്ടി ശ്രമിക്കുന്നവരുണ്ട്!! വിവാഹ തീയതി പുറത്തുവിടാത്തതിന്റെ കാരണം പറഞ്ഞ് റോബിന്‍

ജനപ്രിയ റിയാലിറ്റി ഷോയായ ബിഗ് ബോസിലൂടെ മലയാളത്തിലേക്കെത്തിയ താരമാണ് റോബിന്‍ രാധാകൃഷ്ണന്‍....

ഇംഗ്ലീഷില്‍ വല്ലതും ചോദിച്ചാല്‍ ബബ്ബബ്ബ അടിക്കേണ്ടി വരും!! കാനില്‍ പോകാതിരുന്നതിനെ കുറിച്ച് അസീസ് നെടുമങ്ങാട്

കാന്‍ ചലച്ചിത്ര മേളയില്‍ ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ് ഇന്ത്യയുടെ...

Topics

പിന്നണി ഗായികയായി അമല പോള്‍!! ലെവല്‍ ക്രോസിലെ പാട്ട് പുറത്ത്

തെന്നിന്ത്യയിലെ തന്നെ ഏറെ ആരാധകരുള്ള നായികയാണ് നടി അമല പോള്‍. മലയാളത്തില്‍...

ജോസേട്ടായിയുടെ ഇടിപ്പൂരം ഒരുക്കിയതിങ്ങനെ!! ടര്‍ബോ മേക്കിംഗ് വീഡിയോ പുറത്ത്

മമ്മൂട്ടിയുടെ ആക്ഷന്‍ ചിത്രം ടര്‍ബോ തിയ്യേറ്ററുകളില്‍ കത്തിപ്പടരുകയാണ്. പോക്കിരിരാജയ്ക്കും മധുരരാജയ്ക്കും ശേഷം...

കല്ല്യാണം മുടക്കാന്‍ വേണ്ടി ശ്രമിക്കുന്നവരുണ്ട്!! വിവാഹ തീയതി പുറത്തുവിടാത്തതിന്റെ കാരണം പറഞ്ഞ് റോബിന്‍

ജനപ്രിയ റിയാലിറ്റി ഷോയായ ബിഗ് ബോസിലൂടെ മലയാളത്തിലേക്കെത്തിയ താരമാണ് റോബിന്‍ രാധാകൃഷ്ണന്‍....

നായകനായി അരിസ്റ്റോ സുരേഷ്!! ‘മിസ്റ്റര്‍ ബംഗാളി ദി റിയല്‍ ഹീറോ’ ഫസ്റ്റ് ലുക്ക് പുറത്ത്

അരിസ്റ്റോ സുരേഷിനെ നായകനാക്കി ജോബി വയലുങ്കല്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം...

ബോളിവുഡിലേക്ക് ചുവടുവച്ച് സംയുക്ത!! അരങ്ങേറ്റം കജോളിനൊപ്പം

മലയാള സിനിമയിലൂടെ ചുവടുവച്ച് തെന്നിന്ത്യയിലെ തന്നെ ഏറെ ആരാധകരെ സ്വന്തമാക്കിയ താരമാണ്...

ഇന്ത്യന്‍ സിനിമയുടെ അഭിമാനം, അത്ഭുതകരമായ നേട്ടം!! കാനിലെ ഇന്ത്യന്‍ താരങ്ങളെ അഭിനന്ദിച്ച് മമ്മൂട്ടിയും മോഹന്‍ലാലും

കാനിലെ ഇന്ത്യന്‍ സിനിമയുടെ അഭിമാന താരങ്ങളെ അഭിനന്ദിച്ച് താരരാജാക്കന്മാരായ മമ്മൂട്ടിയും മോഹന്‍ലാലും....

Related Articles

Popular Categories