
വർഷങ്ങൾക്ക് മുൻപ് താൻ അനുഭവിച്ച ഡിപ്രഷനെപ്പറ്റിയും അതിനെ മറികടന്നതിനെപ്പറ്റിയും പറയുന്ന ഭാഗ്യലക്ഷമിയുടെ ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ ശ്രെദ്ധ ആകുന്നത്, മാതാപിതാക്കളില്ലാത്ത ബാല്യ കാലം, വിവാഹ ബന്ധം വേർപിരിഞ്ഞത്, സിനിമാ ലോകത്തുണ്ടായ വിവാദങ്ങൾ എല്ലാം അഭിമുഖീകരിക്കാൻ തനിക്ക് സാധിച്ചു, ജീവിതത്തിൽ വിഷമഘട്ടങ്ങൾ അഭിമുഖീകരിച്ച സമയത്ത് താൻ ആശ്വാസം കണ്ടെത്തിയ രീതിയെകുറിച്ചാണ് ഭാഗ്യലക്ഷ്മി പറയുന്നത്, പത്ത് പതിനേഴ് വർഷം മുമ്പ് ഒരുപാട് ഡിപ്രഷൻ ജീവിതത്തിൽ ഉണ്ടായിരുന്നു

അന്ന് ഡയറി എഴുതുന്ന സ്വഭാവം തനിക്ക് ഉണ്ട്. വല്ലാതെ മാനസിക പ്രശ്നം വന്നപ്പോൾ ഒരു സൈക്യാട്രിസ്റ്റിന് അടുത്ത് പോകാം എന്ന തോന്നൽ വന്നു. പോയപ്പോൾ അത് വേണ്ടിയിരുന്നില്ല എന്ന് പറഞ്ഞു. പിന്നെ സ്വയം ഇരുന്ന് ആലോചിച്ചു. ഒരുപാട് സുഹൃത്തുക്കളുണ്ട്. പക്ഷെ എല്ലാ സുഹൃത്തുക്കളോടും എല്ലാം പറയാൻ നമുക്ക് പറ്റില്ല. പരിമിതിയുണ്ട്.

അങ്ങനെ ദൈവത്തിനോട് പറയാം എന്ന് തീരുമാനിച്ചു. ദൈവത്തിന് കത്തയക്കാൻ തുടങ്ങി. ഒരു ഡയറിയെടുത്ത് ശ്രീകൃഷ്ണന് എഴുതും. മറുപടി എഴുതുന്നതും താൻ തന്നെയാണ്. അതൊരു സെൽഫ് കൗൺസിലിംഗ് ആണ്,തന്റെയുള്ളിൽ തന്നെഅതിന് ഉത്തരമുണ്ട്. താൻ തന്നെതന്നെ കുറ്റപ്പെടുത്തും, ആശ്വസിപ്പിക്കും, പുകഴ്ത്തും. എല്ലാത്തിനും അവനവന്റെയുള്ളിൽ പരിഹാരമുണ്ട്, അമ്മയും അച്ഛനും സഹോദരങ്ങളുമുള്ള പെൺകുട്ടിക്ക് പ്രശ്നം വന്നാൽ ഓടി വീട്ടിൽ പോകും. താനെവിടെ പോകും. നമുക്ക് പോകാൻ ഒരിടം ഇല്ല. അപ്പോൾ നമ്മൾ തന്നെ പരിഹാരം കാണും. അങ്ങനെെ എഴുതിയത് തനിക്ക് ആത്മധൈര്യം കിട്ടാൻ സഹായിച്ചു ഇതൊക്കെ എനിക്ക് ആ വിഷമങ്ങളെ തരണം ചെയ്യാൻ കഴിഞ്ഞു നടി പറയുന്നു












