പ്രിയപ്പെട്ട ഉമ്മാ…ഈ ഫോട്ടോ മറിയത്തേക്കാള്‍ ചെറിയ പ്രായത്തിലുള്ള എന്റെ കുട്ടിക്കാലം ഓര്‍മ്മിപ്പിച്ചു!! ദുല്‍ഖര്‍ സല്‍മാന്‍

ഉമ്മയ്ക്ക് പിറന്നാള്‍ ദിനത്തില്‍ ഹൃദ്യമായ ആശംസകള്‍ നേര്‍ന്ന് യുവ ഹീറോ ദുല്‍ഖര്‍ സല്‍മാന്‍. ഉമ്മ സുല്‍ഫത്തിന്റെ ചിത്രം പങ്കുവച്ചാണ് താരത്തിന്റെ ആശംസ. ഉമ്മയുടെ ഈ സാരിയിലുള്ള ഈ ചിത്രം തന്നെ കുട്ടിക്കാല ഓര്‍മകളിലേയ്ക്ക് കൊണ്ടുപോയെന്നും ദുല്‍ഖര്‍ പറയുന്നു. ഫോണില്‍ നോക്കിക്കൊണ്ടിരിക്കുന്ന സുല്‍ഫത്തിന്റെ ചിത്രമാണ് ദുല്‍ഖര്‍ പങ്കുവെച്ചത്.

എന്റെ പ്രിയപ്പെട്ട ഉമ്മാ, നിങ്ങളുടെ ജന്മദിനത്തിന് പോസ്റ്റുചെയ്യാന്‍ ഞാന്‍ ഫോട്ടോകള്‍ നോക്കുന്നതിനിടയില്‍ ഞാന്‍ ഈ ചിത്രം കണ്ടെത്തി. ഈ സാരിയിലുള്ള ഈ ഫോട്ടോ മറിയത്തേക്കാള്‍ ചെറിയ പ്രായത്തിലുള്ള എന്റെ കുട്ടിക്കാലവും നമ്മളൊരുമിച്ചുള്ള ചിത്രങ്ങളും എന്നെ ഓര്‍മിപ്പിക്കുകയാണ്.

ഞാന്‍ വീണ്ടും ഒരു കുട്ടിയായതുപോലെ തോന്നി. ഉമ്മ എന്നെ അങ്ങനെയാണ് കാണുന്നതെന്നെനിക്കറിയാം. എത്ര പ്രായമായാലും അവരുടെ കണ്ണുകളിലും ഹൃദയങ്ങളിലും മക്കള്‍ക്കും ചെറുമക്കള്‍ക്കും ഒക്കെ ഒരേ പ്രായമാണ്. ഞങ്ങള്‍ ഉമ്മയെ ഒരുപാട് സ്‌നേഹിക്കുന്നു, നിങ്ങള്‍ക്ക് ഏറ്റവും സന്തോഷകരമായ ജന്മദിനം നേരുന്നു.

താരത്തിന്റെ പോസ്റ്റിന് പിന്നാലെ നിരവധിപ്പേരാണ് സുല്‍ഫത്തിന് പിറന്നാള്‍ ആശംസകള്‍ നേരുന്നത്. അടുത്തിടെ കുഞ്ചന്റെ മകളുടെ വിവാഹത്തിനെത്തിന് മമ്മൂട്ടി കുടുംബസമേതമാണ് എത്തിയത്. കൊച്ചുമകള്‍ മറിയവുമുണ്ടായിരുന്നു. ചടങ്ങിലെ ക്യൂട്ട് നിമിഷങ്ങളുടെ വീഡിയോ വൈറലായിരുന്നു.