
മലയാള സിനിമയിൽ കുറെ സസ്പെൻസ് ത്രില്ലർ സിനിമകൾ തന്ന ഒരു രചയിതാവാണ് എസ് എൻ സ്വാമി, ഇപ്പോൾ സ്വാമി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം സീക്രട്ടിന്റെ പ്രൊമോഷനിടെ സ്വാമി തന്റെ പഴയ സിനിമകളെ കുറിച്ച് പറഞ്ഞ വാക്കുകളുടെ കൂട്ടത്തിൽ ധ്രുവം എന്ന ചിത്രത്തിലെ കഥപാത്രത്തെക്കുറിച്ചു പറയുകയാണ് എസ് എൻ സ്വാമി , ഇപോൾ ആ വാക്കുകളാണ് സോഷ്യൽ മീഡിയിൽ ശ്രെദ്ധ ആകുന്നത്.

ധ്രുവം എന്ന ചിത്രത്തിലെ മമ്മൂട്ടിയുടെ വേഷത്തിന് ആദ്യം കൊടുത്ത രൂപം കണ്ടു എനിക്ക് സഹിക്കാൻ കഴിഞ്ഞില്ല, നരസിംഹ മന്നാഡിയാർ എന്ന ക്യാരക്ടറിന് കൊടുത്ത ആദ്യ രൂപം സഹിക്കാൻ കഴിഞ്ഞില്ല, മന്നാഡിയാർ എന്ന കഥ പൂർണ്ണഭാവനയാണ്, അതിൽ യാതാർത്ഥ കഥപാത്രങ്ങൾ ആരും തന്നെയില്ല, , ആദ്യ കൊടുത്ത രൂപം വളരെ വത്യസ്തമായിരുന്നു, ഈ ചിത്രത്തിൽ മമ്മൂട്ടിയ്ക്ക് നീള കുറി ആയിരുന്നു,ഒരു നോർമൽ രീതി, എന്റെ ഫ്രണ്ട് കണ്ടിട്ട് പറഞ്ഞു ഇത് ശരിയാകുമോ എന്ന് തോന്നുന്നില്ല എന്ന്

കാരണം മമ്മൂട്ടിയെ കണ്ടാൽ ഇപോൾ ഒരു മാരാർ ടച് ഉണ്ടെന്നു, അല്ലാതെ ഒരു മന്നാഡിയാർ രൂപമല്ല എന്ന്, ഞാൻ തിരക്കഥയിൽ ഒരു കുറി എന്ന് പറഞ്ഞിട്ടുണ്ട് അതുകൊണ്ടവർ അത് ഫോളോ ചെയ്യ്തത്, ശരിക്കും ഒരു അമ്പല വാസി രൂപം എനിക്ക് അത് കണ്ടപ്പോൾ സഹിക്കാൻ കഴിഞ്ഞില്ല, പിന്നാണ് മന്നാഡിയാർ രൂപം കൊടുത്തത് , സ്വാമി പറയുന്നു












