
ഇന്ത്യയിലെ അഭിനേതാക്കളില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള യുവതാരമാണ് നടന്‍ പ്രഭാസ്. എസ്എസ് രാജമൗലിയൊരുക്കിയ ബാഹുബലിയാണ് പ്രഭാസിന്റെ കരിയര്‍ മാറ്റിമറിച്ചത്. ചിത്രത്തിന് പിന്നാലെ വലിയ ആരാധകരാണ് താരത്തിനുണ്ടായത്. ചിത്രത്തിന് പിന്നാലെ നടി അനുഷ്‌കയുമായി താരം പ്രണയത്തിലാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ വാര്‍ത്തയില്‍ താരങ്ങളൊന്നും പ്രതികരിച്ചിട്ടില്ലായിരുന്നു.
ആരാധകലോകം ഏറെ നാളായി താരത്തിന്റെ വിവാഹത്തിനായി കാത്തിരിക്കുകയാണ്. എന്നാല്‍ വിവാഹത്തിനെ കുറിച്ചൊന്നും താരം ഇതുവരെ പങ്കുവച്ചിട്ടില്ല. എന്നാലിപ്പോഴിതാ ആരാധകര്‍ക്ക് സന്തോഷ വാര്‍ത്തയുമായി എത്തിയിരിക്കുകയാണ് താരം. പ്രഭാസ് വിവാഹിതനാകാന്‍ ഒരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

പ്രഭാസിന്റെ ഇന്‍സ്റ്റാഗ്രാം സ്റ്റോറിയാണ് സോഷ്യലിടത്ത് ചര്‍ച്ചയാവുന്നത്. ‘പ്രിയപ്പെട്ടവരേ, എനിക്ക് ഏറെ പ്രത്യേകതയുള്ള ഒരാള്‍ ജീവിതത്തിലേക്ക് കടന്നുവരുന്നുവരാന്‍ ഒരുങ്ങുന്നു. കാത്തിരിക്കൂ’ എന്നാണ് പ്രഭാസ് സോഷ്യലിടത്ത് കുറിച്ചത്.
നടന്റെ ഫാന്‍ പേജുകളിലടക്കം വാര്‍ത്ത പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഇത് ഒരു ‘പ്രാങ്കാ’യിരിക്കാമെന്നും പുതിയ സിനിമയുടെ പ്രമോഷനാണെന്നും അഭിപ്രായവും നിറയുന്നുണ്ട്.

നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന ‘കല്‍കി 2898 എഡി’യാണ് പ്രഭാസിന്റേതായി റിലീസിന് ഒരുങ്ങിയിരിക്കുന്ന ചിത്രം. ജൂണ്‍ 27-നാണ് ചിത്രം തീയറ്ററുകളില്‍ എത്തുന്നത്. പ്രഭാസിനെ കൂടാതെ അമിതാഭ് ബച്ചന്‍, കമല്‍ഹാസന്‍, ദീപിക പദുക്കോണ്‍, ജൂനിയര്‍ എന്‍ടിആര്‍, വിജയ് ദേവരക്കൊണ്ട, ദുല്‍ഖര്‍ സല്‍മാന്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്ന സയന്‍സ് ഫിക്ഷന്‍ ഫാന്റസി ചിത്രമാണ് കല്‍ക്കി.
"Finally someone very special is about to enter our life…????.. Just Wait!! "
~ #Prabhas Via Instagram!
What are your thoughts?? pic.twitter.com/IeQ91YvWgH— Prabhas FC (@PrabhasRaju) May 17, 2024











