
മലയാളത്തിലെ ഏറ്റവും വലിയ ജനപ്രിയ റിയാലിറ്റി ഷോയാണ് ബിഗ് ബോസ് മലയാളം. സീസണ്‍ ആറും വിജയകരമായി പൂര്‍ത്തിയായിരിക്കുകയാണ്. സംഭവബഹുലമായ നൂറ് ദിവസങ്ങള്‍ക്കൊടുവില്‍ ജിന്റോയാണ് സീസണ്‍ ആറിന്റെ കിരീടം ചൂടിയത്. സീസണ്‍ ഏഴും ഉണ്ടാകുമെന്ന് അറിയിച്ചാണ് ഗ്രാന്‍ഡ് ഫിനാലെ അവസാനിച്ചത്. ഹിന്ദിയിലും തമിഴിലും തെലുങ്കിലും ഒക്കെ വന്‍ വിജയമായതിന് പിന്നാലെയാണ് മലയാളത്തിലേക്കും ഷോ എത്തിയത്. മലയാളികള്‍ എങ്ങനെ സ്വീകരിക്കുമെന്ന ആശങ്കയെ, ജനങ്ങള്‍ ഹൃദയത്തിലേറ്റിയാണ് ഷോയെ വിജയമാക്കിയത്.
സീസണ്‍ ഒന്നില്‍ ജനപ്രിയ മത്സരാര്‍ഥികളായിരുന്നു ഉണ്ടായിരുന്നത്. ആരാധകര്‍ക്ക് സുപരിചിതരായ താരങ്ങളായിരുന്നു മത്സരാര്‍ഥികള്‍. നടി ശ്വേതാ മേനോന്‍, പേളിമാണി, രഞ്ജിനി ഹരിദാസ്, അരിസ്റ്റോ സുരേഷ് തുടങ്ങിയവരായിരുന്നു മത്സരാര്‍ഥികളായെത്തിയത്. സാബുമോനാണ് കിരീടം ചൂടിയത്.

ഇപ്പോഴിതാ ബിഗ് ബോസ് ഷോയെ കുറിച്ച് വലിയ ചര്‍ച്ചകള്‍ നടക്കുന്നതിനിടെ സാബു മോന്റെ പ്രതികരണം ശ്രദ്ധേയമായിരിക്കുകയാണ്. തന്റെ സീസണില്‍ ഒരു ദിവസം ഒരുലക്ഷം രൂപ വരെ വാങ്ങുന്ന മത്സരാര്‍ത്ഥി ഉണ്ടായിരുന്നു എന്നാണ് സാബു പറയുന്നത്. നടി ശ്വേതാ മേനോന്‍ ആയിരിക്കാം ആ മത്സരാര്‍ത്ഥി എന്നാണ് പ്രേക്ഷകരുടെയും കണ്ടെത്തല്‍.
ആ മത്സരാര്‍ത്ഥി 100 ദിവസം അവിടെ നിന്നിരുന്നെങ്കില്‍ വിന്നര്‍ക്കുള്ള അത്രയും പണം നേടാമായിരുന്നെന്നും സാബു പറയുന്നു. ആദ്യത്തെ സീസണിലെ പ്രൈസ് മണി ഒരു കോടി രൂപയായിരുന്നു. രണ്ടാമത്തെ സീസണില്‍ അത് 50 ലക്ഷം ആക്കി കുറച്ചു. ആദ്യ സീസണ്‍ അവര്‍ ശരിക്കും പൈസ മുടക്കി തന്നെയാണ് പരിപാടി എടുത്തത്. ചാനലുമായി ഉണ്ടായിരുന്ന കോണ്‍ട്രാക്ട് ഷോ കഴിഞ്ഞ് ഇറങ്ങിട്ടും തുടര്‍ന്നിരുന്നെന്നും സാബു പറയുന്നു.

മഴവില്‍ മനോരമയിലും ഫ്‌ലവേഴ്‌സിലും ഒരു വര്‍ഷം അഭിമുഖങ്ങള്‍ക്കൊന്നും പോവില്ല എന്നായിരുന്നു കോണ്‍ട്രാക്ട്. പേരെടുത്ത് തന്നെ ഈ രണ്ടു ചാനലുകളിലും പോകരുത് എന്ന് അവര്‍ പറഞ്ഞിരുന്നു. ഏഷ്യാനെറ്റ് നല്‍കിയ ഒരു ഫെയിം ആണ് അത് മറ്റു ചാനലുകള്‍ ഉപയോഗിക്കരുതെന്നായിരുന്നു തീരുമാനം.
എന്നാല്‍ പിന്നീട് താന്‍ സിനിമകളുടെയൊക്കെ തിരക്കിലായിരുന്നു. അങ്ങനെ പുറത്തുവന്ന ഉടനെ മറ്റൊരു അഭിമുഖങ്ങള്‍ക്കും പോകാന്‍ സാധിക്കാത്ത അവസ്ഥയായിരുന്നു. എന്നാല്‍ സിനിമകളൊക്കെ കഴിഞ്ഞപ്പോള്‍ ഞാന്‍ രണ്ടു ചാനലിലും പോയി, കാരണം ഞാന്‍ ഇത്തരത്തില്‍ ചാനലുകളില്‍ ജോലി ചെയ്ത് ജീവിക്കുന്ന ഒരാളാണ്. ഒരു ചാനല്‍ പോകേണ്ട എന്ന് പറഞ്ഞാല്‍ പോകാതിരിക്കാനും സാധിക്കില്ലെന്നും സാബു മോന്‍ പറയുന്നു.











