
ബിഗ് ബോസ് സീസൺ 7 ൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങിയതാര് ? ഇത്തവണ ദിവസേനെയാണ് എല്ലാർക്കും പ്രതിഫലം നൽകിയിരുന്നത്. ബിഗ് ബോസ് സീസൺ 7 ൽ പ്രതിദിനം 50000 രൂപ വാങ്ങി ഏറ്റവും കൂടുതൽ പ്രതിഫലം കൈപ്പറ്റിയത് വിന്നർ അനുമോൾ തന്നെയാണ് . അതുപോലെ പ്രതിദിനം 50000 രൂപ തന്നെയായിരുന്നു രേണുവിന്റെയും പ്രതിഫലം .
നടൻ അപ്പാനി ശരത്തിനും സീരിയൽ നടൻ ഷാനവാസിനും 35,000 രൂപ വീതവും നടിയും മോഡലുമായ ജിസേൽ തക്രാലിന് 30,000 രൂപയും സീരിയൽ നടി ബിന്നി സെബാസ്റ്റ്യന് 25,000 രൂപയും നടൻ മുൻഷി രഞ്ജിത്തിന് പ്രതിദിനം 15,000 രൂപ, സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറായ റെനയ്ക്ക് 10,000 രൂപ എന്നിവർക്കാണ് ഉയർന്ന പ്രതിഫലം ലഭിച്ചത്. ബാക്കി മത്സരാർത്ഥികൾക്കെല്ലാം പ്രതിദിനം 5,000 രൂപയാണ് പ്രതിഫലമെന്നാണ് റിപ്പോർട്ട്.
ബാക്കി ഉള്ള അനീഷ്, നെവിൻ, അക്ബർ ഖാൻ, ആദില നൂറ, സാബുമാൻ, ആര്യൻ, വേദ് ലക്ഷ്മി, ശൈത്യ സന്തോഷ്, ആർ ജെ ബിൻസി, ശാരിക കെ ബി, കലാഭവൻ സരിഗ, ജിഷിൻ മോഹൻ, ഒനീൽ സാബു, പ്രവീൺ, അഭിലാഷ്, മസ്താനി എന്നിവർക്ക് പ്രതിദിനം 5000 രൂപവീതം ആയിരുന്നു പ്രതിഫലം എന്നാണ് അറിയുന്നത്.











